ന്യൂഡൽഹി:ചൈനയുടെ ഭൗമരാഷ്ട്രീയ തന്ത്രത്തെ മാധ്യമങ്ങളുടെ പിആർ ജോലികൊണ്ട് തകർക്കാനാവില്ലെന്ന് രാഹുൽ ഗാന്ധി. ഭൂട്ടാനിലുള്ളിൽ ചൈനീസ് ഗ്രാമം സൃഷ്ടിച്ചുവെന്ന റിപ്പോർട്ട് ഭൂട്ടാൻ നിരസിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവിന്‍റെ പ്രതികരണം. ഭൂട്ടാനിൽ ചൈനീസ് ഗ്രാമങ്ങളൊന്നുമില്ലെന്നാണ് ഭൂട്ടാൻ അംബാസഡർ മേജർ ജനറൽ വെറ്റ്‌സോപ് നംഗ്യേലാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
ചൈനയുടെ തന്ത്രങ്ങളെ എതിര്‍ക്കേണ്ടത് പി.ആര്‍ ജോലി കൊണ്ടല്ലെന്ന് രാഹുൽ ഗാന്ധി - പിആർകൊണ്ട് ചൈനയെ എതിർക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി
ഭൂട്ടാനിൽ ചൈനീസ് ഗ്രാമങ്ങളൊന്നുമില്ലെന്ന് ഭൂട്ടാൻ അംബാസഡർ മേജർ ജനറൽ വെറ്റ്‌സോപ് നംഗ്യേലാണ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ചൈനയുടെ തന്ത്രങ്ങളെ പിആർകൊണ്ട് എതിർക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി
ഭൂട്ടാനിൽ രണ്ടു കിലോമീറ്റർ ഉള്ളിലായി ചൈന ഒരു ഗ്രാമം സൃഷ്ടിച്ചെന്ന് ചൈനീസ് സർക്കാറിൻ്റെ ഉടമസ്ഥതയിലുള്ള സി.ജി.ടി.എന്നിലെ ന്യൂസ് പ്രൊഡ്യുസർ ഷെൻ ഷിവിയാണ് ചിത്രങ്ങളടക്കം ട്വീറ്റ് ചെയ്‌തത്. ഇത് പിന്നീട് പിൻവലിക്കുകയും ചെയ്‌തിരുന്നു. ഇക്കഴിഞ്ഞ ജൂണില്‍ കിഴക്കന്‍ ലഡാക്കിൽ ചൈന നടത്തിയ ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. തുടർന്ന് ഇരു രാജ്യങ്ങൾക്കുമിടയിൽ സംഘർഷം ഉരുണ്ടുകൂടുന്നതിനിടെയാണ് ചൈനയുടെ പുതിയ നീക്കം.