ബെയ്‌ജിങ്:ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷങ്ങൾ ശമിപ്പിക്കാൻ രാജ്യങ്ങൾ തമ്മില്‍ ധാരണയായതായി ചൈന. ഗൽവാൻ താഴ്‌വരയിലുണ്ടായ പ്രശ്‌നങ്ങളെ ന്യായമായി നേരിടാൻ ഇരുരാജ്യങ്ങളും സമ്മതിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ അറിയിച്ചു. സൈനിക മേധാവികൾ നടത്തിയ ചര്‍ച്ചയില്‍ സ്ഥിതിഗതികൾ എത്രയും വേഗം തണുപ്പിക്കാനും അതിർത്തി പ്രദേശങ്ങളിൽ സമാധാനവും ശാന്തതയും നിലനിർത്താനും ഇരുരാജ്യങ്ങളും സമ്മതിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
അതിര്‍ത്തിയിലെ പ്രശ്‌നങ്ങൾ ശമിപ്പിക്കാൻ ധാരണയായതായി ചൈന - ഇന്ത്യ ചൈന യുദ്ധം
അതിർത്തി പ്രദേശങ്ങളിലെ സ്ഥിതിഗതികൾ എത്രയും വേഗം തണുപ്പിക്കാനും സമാധാനം നിലനിർത്താനും ഇരുരാജ്യങ്ങളും സമ്മതിച്ചെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി
ഇന്ത്യ ചൈന
ഇന്ത്യൻ സൈന്യം തങ്ങളുടെ സൈന്യത്തിന് നേരെ പ്രകോപനപരമായ ആക്രമണം നടത്തിയെന്ന് ചൈന ആരോപിച്ചു. അതേസമയം ചൈനീസ് സൈനികര്‍ക്ക് ജീവൻ നഷ്‌ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. 1975ന് ശേഷം ഇന്ത്യ -ചൈന അതിര്‍ത്തിയിലുണ്ടായ വലിയ ഏറ്റുമുട്ടലായിരുന്നു ഇത്. ഇരുരാജ്യങ്ങളും ഒരു യുദ്ധത്തിലേക്ക് പോകാൻ സാധ്യതയില്ലെന്നും എന്നാല്‍ അതിര്‍ത്തിയിലെ പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കുക ബുദ്ധിമുട്ടാണെന്നുമാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.