ചൈന തടഞ്ഞു വെച്ച പത്ത് ഇന്ത്യന്‍ സൈനികരെ വിട്ടയച്ചു - ഇന്ത്യ ചൈന സംഘര്‍ഷം
ഗാല്‍വന്‍ താഴ്‌വരയില്‍ നടന്ന മേജര്‍ ജനറല്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് തടഞ്ഞുവെച്ച ഇന്ത്യന്‍ സൈനികരെ ചൈന വിട്ടയച്ചത്.

ന്യൂഡല്‍ഹി: നാല് ഓഫീസര്‍മാരടങ്ങുന്ന 10 ഇന്ത്യന്‍ സൈനികരെ ചൈന വിട്ടയച്ചു. ഗാല്‍വന്‍ താഴ്‌വരയില്‍ നടന്ന മേജര്‍ ജനറല്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് ചൈന തടഞ്ഞുവെച്ച ഇന്ത്യന്‍ സൈനികരെ വിട്ടയച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ഇന്ത്യ- ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് ഇരു സേനകളിലും നിരവധി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യന്‍ സൈനികരെ ചൈന തടഞ്ഞുവെക്കുകയും ചെയ്‌തിരുന്നു. ഉന്നതതല ചര്‍ച്ചകള്‍ക്ക് ശേഷം വ്യാഴാഴ്‌ച വൈകിട്ട് നാല് മണിയോടെ ഇന്ത്യന്‍ സൈന്യം തിരിച്ചെത്തിയതായി സൈനിക വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. ഗാല്‍വന്‍ താഴ്‌വരയില്‍ വെച്ചാണ് ഇരു വിഭാഗങ്ങളും തമ്മിലുള്ള ചര്‍ച്ച നടന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ആര്‍മി കെഎം 120 ക്യാമ്പിന് സമീപം തമ്പടിച്ചിരുന്ന മൂന്ന് ഡിവിഷന്‍ കമാന്‍ഡര്‍മാരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. മൂന്ന് മണിക്കൂര്‍ നീണ്ട ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ കേണല്‍ സന്തോഷ് ബാബുവടക്കം 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്.