കേരളം

kerala

ETV Bharat / bharat

മോദിയുടെ അരുണാചല്‍ സന്ദര്‍ശനം: എതിർപ്പറിയിച്ച് ചൈന

അരുണാചല്‍ പ്രശ്നം പരിഹരിക്കാനായി ഇന്ത്യയും ചൈനയും തമ്മില്‍ 21 റൗണ്ട് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. 2017ല്‍ ടിബറ്റന്‍ ആത്മീയ നേതാവായ ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനം ചൈനയെ പ്രകോപിപ്പിച്ചിരുന്നു.

മോദി

By

Published : Feb 10, 2019, 3:58 AM IST

ന്യൂഡല്‍ഹി: ഇന്ത്യയിലെ മറ്റു പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് പോലെ തന്നെ അരുണാചലിലും ഇന്ത്യന്‍ നേതാക്കള്‍ സന്ദര്‍ശനം നടത്തുമെന്നും, അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യവും ആര്‍ക്കും അധീനപ്പെടുത്താന്‍ കഴിയാത്തതുമായ ഭാഗമാണെന്നും ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അരുണാചല്‍ സന്ദര്‍ശനത്തില്‍ ചൈന എതിര്‍പ്പറിയിച്ച സാഹചര്യത്തിലാണ് ഇന്ത്യ നിലപാട് ആവര്‍ത്തിച്ചത്. വിദേശമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

'സിനോ-ഇന്ത്യന്‍ അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയുടെ നിലപാട് സ്ഥിരതയുള്ളതും വ്യക്തവുമാണ്. അരുണാചല്‍ പ്രദേശ് എന്ന സംസ്ഥാനത്തെ ചൈനീസ് സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. അതിനാല്‍ തന്നെ സിനോ-ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ നേതാക്കന്മാര്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും ചൈന എതിര്‍ക്കുന്നു' - ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ചുന്‍യിങ് പറഞ്ഞു. ഇത്തരം നീക്കങ്ങള്‍ ചൈനയും ഇന്ത്യയും തമ്മിലുള്ള യോജിച്ച പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് 4000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തിനാണ് നരേന്ദ്ര മോദി അരുണാചല്‍ പ്രദേശില്‍ എത്തിയത്. ഇതിനെതിരെയാണ് ചൈന രംഗത്ത് വന്നത്. അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന സംസ്ഥാനത്ത് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇന്ത്യ പിന്മാറണമെന്നായിരുന്നു ചൈനയുടെ ആവശ്യം. നേരത്തെയും വിവിധ ഇന്ത്യന്‍ നേതാക്കന്മാരുടെ അരുണാചല്‍ സന്ദര്‍ശനത്തോട് ചൈന ഇത്തരത്തില്‍ പ്രതികരിച്ചിരുന്നു.


ABOUT THE AUTHOR

...view details