കളിക്കുന്നതിനിടയിൽ കാറിനുള്ളിൽ കുടുങ്ങിയ കുട്ടികൾ മരിച്ചു - കാറിനുള്ളിൽ കുടുങ്ങി
നാല് കുട്ടികളെ അബോധാവസ്ഥയിലാണ് കാറിൽ നിന്ന് കണ്ടെത്തിയത്. രണ്ട് കുട്ടികൾ ചികിത്സയിലാണ്

കളിക്കുന്നതിനിടയിൽ കാറിനുള്ളിൽ കുടുങ്ങിയ കുട്ടികൾ മരിച്ചു
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കളിക്കുന്നതിനിടയിൽ കാറിനുള്ളിൽ കുടുങ്ങിയ രണ്ട് കുട്ടികൾ മരിച്ചു. മൊറാദാബാദിൽ ഇന്നലെയാണ് സംഭവം നടന്നത്. നാലിനും ഏഴിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് അപകടത്തിൽ പെട്ടത്. മറ്റ് രണ്ട് കുട്ടികൾ ചികിത്സയിലാണ്. നാല് പേരെയും അബോധാവസ്ഥയിലാണ് കാറിൽ നിന്ന് കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേർ മരിച്ചു. കുട്ടികൾ കാറിനുള്ളിൽ കയറിയ ശേഷം തനിയെ ലോക്ക് ആയതാണെന്ന് കാർ ഉടമ പറഞ്ഞു.