എൻആർസിയില്‍ ഉള്‍പ്പെടാത്ത കുട്ടികളെ തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റില്ല - കുട്ടികളെ മാതാപിതാക്കളില്‍ നിന്നും തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റില്ല
പൗരത്വ പട്ടികയില്‍ രക്ഷിതാക്കള്‍ ഉള്‍പ്പെടുകയും കുട്ടികള്‍ ഉള്‍പ്പെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അവരെ മാതാപിതാക്കള്‍ക്കൊപ്പം തന്നെ വിടുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സുപ്രീംകോടതിയെ അറിയിച്ചു.
ന്യൂഡല്‍ഹി:ദേശീയ പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാത്ത കുട്ടികളെ മാതാപിതാക്കളില്‍ നിന്നും തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പൗരത്വ പട്ടികയില്‍ രക്ഷിതാക്കള്‍ ഉള്‍പ്പെടുകയും കുട്ടികള്‍ ഉള്‍പ്പെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അവരെ മാതാപിതാക്കള്‍ക്കൊപ്പം തന്നെ വിടുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സുപ്രീംകോടതിയെ അറിയിച്ചു. പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാത്ത 60 കുട്ടികളെ തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിഷയത്തില്‍ നാലാഴ്ച്ചക്കകം സത്യാവാങ്മൂലം സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, എൻആർസിക്ക് ശേഷം കുട്ടികളെ തടങ്കൽ കേന്ദ്രങ്ങളിലേക്ക് അയച്ചെന്നാരോപിച്ച് കേന്ദ്രത്തിനും അസമിനും സുപ്രീം കോടതി നോട്ടീസ് നൽകി.