ജയ്‌പൂര്‍: രാജസ്ഥാനില്‍ ശിശുമരണം തുടരുകയാണെന്നും പ്രശ്‌നം പരിഹരിക്കണമെന്നും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. കോട്ടയിലെ ശിശുമരണത്തിന്‍റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം എന്ന ആവശ്യവുമായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ സച്ചിന്‍ പൈലറ്റ് നേരത്തെ രംഗത്തെത്തിയിരുന്നു. അതേസമയം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലെ ശിശുമരണം ; പ്രശ്‌നം പരിഹരിക്കണമെന്ന് സച്ചിന്‍ പൈലറ്റ് - രാജസ്ഥാൻ സർവകലാശാല സ്റ്റുഡന്‍റ്‌സ് യൂണിയൻ
സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളില്‍ പ്രതീക്ഷയുണ്ടെന്നും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്.
പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. ജനങ്ങൾക്ക് സര്‍ക്കാരില്‍ ആത്മവിശ്വാസമുണ്ടാകണം. ഇത്തരം സംഭവങ്ങൾ ഇനി ഉണ്ടാകില്ലെന്ന വിശ്വാസം അവരില്‍ ഉണ്ടാക്കിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജസ്ഥാൻ സർവകലാശാലയിലെ സ്റ്റുഡന്‍റ്‌സ് യൂണിയൻ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സച്ചിന്‍ പൈലറ്റ്.
അധികാരത്തിലേറി 13 മാസമായിട്ടും കഴിഞ്ഞ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന സച്ചിന്‍ പൈലറ്റിന്‍റെ പ്രസ്‌താവന നേരത്തെ തന്നെ കോണ്‍ഗ്രസിനുള്ളില്‍ പ്രതിഷേധത്തിന് കാരണമായിരുന്നു.