ചെന്നൈ: 4500ഓളം നവജാത ശിശുക്കളെ വില്‍പ്പന നടത്തിയ മുന്‍ നഴ്‌സും ഭര്‍ത്താവും പിടിയില്‍. ചെന്നൈയിലെ രാസിപുരത്ത് നിന്നാണ് മുന്‍ നഴ്‌സായ അമുദയെയും ഭര്‍ത്താവ് രവി ചന്ദ്രനെയും ചെന്നൈ നാമക്കല്‍ പോലീസ് പിടികൂടിയത്.
4500ഓളം നവജാത ശിശുക്കളെ വിറ്റ നഴ്സ് പിടിയില്‍ - വില്‍പ്പന
30 വര്‍ഷമായി നഴ്സ് ഈ വ്യാപാരം തുടങ്ങിയിട്ട്. കൂട്ടിന് ഭര്‍ത്താവുമുണ്ട്. കുഞ്ഞിന്‍റെ നിറം, ലിംഗം എന്നിവ അടിസ്ഥാനമാക്കി വ്യത്യസ്ത വിലക്കാണ് ഇവരുടെ വില്പന
അമുദയും ഇടപാടുകാരനും തമ്മില്‍ സംസാരിക്കുന്ന ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടത്തിയ പ്രത്യേക അന്വേഷണത്തിലൂടെയാണ് വ്യാഴാഴ്ച ദമ്പതികളെ പിടികൂടിയത്. കുഞ്ഞിന്റെ ലിംഗം, നിറം, തൂക്കം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഓരോ കുട്ടിക്കും വിലയിട്ടിരിക്കുന്നത്. പെണ്‍കുഞ്ഞാണെങ്കില്‍ 2.70 ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെയും ആണ്‍കുഞ്ഞാണെങ്കില്‍ 4 ലക്ഷം മുതല്‍ 4.5 ലക്ഷം വരെയാണ് വാങ്ങുന്നത്. കുട്ടികള്‍ക്ക് ജനനസര്‍ട്ടിഫിക്കറ്റും നല്‍കുന്നുണ്ട്. ഇതിന് 70,000 രൂപ വേറെയും വാങ്ങും.
30 വര്‍ഷത്തോളം നഴ്‌സായി പ്രവര്‍ത്തിച്ചിരുന്ന അമുദ 4500ഓളം നവജാത ശിശുക്കളെ വിറ്റിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഏഴ് വര്‍ഷം മുമ്പ് അമുദ ജോലിയില്‍ നിന്ന് സ്വയം വിരമിക്കുകയായിരുന്നു.