ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തകര്‍ന്ന ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ പുനരുദ്ധരിക്കുന്നതിന് ആര്‍ബിഐ എന്തുകൊണ്ട് പണലഭ്യത വര്‍ധിപ്പിക്കുന്നില്ലെന്ന് പി. ചിദംബരം. ഇന്ത്യയുടെ ജിഡിപി വളര്‍ച്ച നെഗറ്റീവാണെന്ന് ആര്‍ബിഐ തന്നെ വിലയിരുത്തിയതാണ്. എന്നാല്‍ അത് പരിഹരിക്കുന്നതിന് പണലഭ്യത വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് മടിക്കുന്നത് എന്തുകൊണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് റിപ്പോ നിരക്ക് വെട്ടിക്കുറച്ചുകൊണ്ടുള്ള റിസര്‍വ് ബാങ്ക് പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ചിദംബരത്തിന്‍റെ പ്രതികരണം.
ആര്‍ബിഐ എന്തുകൊണ്ട് പണലഭ്യത വര്‍ധിപ്പിക്കുന്നില്ലെന്ന് പി.ചിദംബരം - പി.ചിദംബരം
റിപ്പോ നിരക്ക് വെട്ടിക്കുറച്ചുകൊണ്ടുള്ള റിസര്‍വ് ബാങ്ക് പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ചിദംബരത്തിന്‍റെ പ്രതികരണം
ആര്‍ബിഐ എന്തുകൊണ്ട് പണലഭ്യത വര്‍ധിപ്പിക്കുന്നില്ലെന്ന് പി.ചിദംബരം
ധന-ഭരണകാര്യ പ്രവര്‍ത്തനങ്ങള്‍ ചെയ്‌തോളുവെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞത്. ഇന്ത്യയുടെ മൊത്ത ജിഡിപി വളര്‍ച്ചയുടെ ഒരു ശതമാനത്തില്‍ താഴെ മാത്രം ഉത്തേജകം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ പാക്കേജിനെ ആര്‍ബിഐ ഗവര്‍ണര്‍ അഭിനന്ദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.