ന്യൂഡൽഹി:സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ഭേദഗതി വരുത്തിയ പൊലീസ് ആക്‌ടിന് വിജ്ഞാപനത്തിൽ ഞെട്ടൽ രേഖപ്പെടുത്തി കോൺഗ്രസ് നേതാവ് പി ചിദംബരം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. സൈബർ ഇടങ്ങളിൽ കുട്ടികൾക്കും സ്‌ത്രീകൾക്കുമെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളെ നിയന്ത്രിക്കാനായി ഭേദഗതി വരുത്തിയ പൊലീസ് ആക്‌ടിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചതിനെ തുടർന്നാണ് പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം രംഗത്തെത്തിയത്.
പൊലീസ് ആക്‌ട് ഭേദഗതിയിൽ വിജ്ഞാപനം; ഞെട്ടൽ രേഖപ്പെടുത്തി പി.ചിദംബരം - police act amendment notification kerala
പുതിയ ഭേദഗതി പ്രകാരം ഏത് തരത്തിലുള്ള വാർത്തകളും അപകീർത്തികരമായി വന്നാൽ അഞ്ചു വർഷം വരെ തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ ചുമത്താനാകും.
പൊലീസ് ആക്‌ട് ഭേദഗതിയിൽ വിജ്ഞാപനം; ഞെട്ടൽ രേഖപ്പെടുത്തി പി.ചിദംബരം
സാമൂഹിക മാധ്യമം എന്ന് പ്രത്യേക പരാമർശമില്ലാതെയാണ് നിയമഭേദഗതി വരുത്തിയത്. ഇതിലൂടെ എല്ലാ മാധ്യമങ്ങൾക്കും പുതിയ ഭേദഗതിയായ 118 എ ബാധകമാകും. പുതിയ ഭേദഗതി പ്രകാരം ഏത് തരത്തിലുള്ള വാർത്തകളും അപകീർത്തികരമായി വന്നാൽ അഞ്ചു വർഷം വരെ തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ ചുമത്താം. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തിലും ചിദംബരം ഞെട്ടൽ രേഖപ്പെടുത്തി.