ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജിന്‍റെ മൂന്നാം ഘട്ടം ധനകാര്യമന്ത്രി നിര്‍മല സീതാരമന്‍ വിദശീകരിച്ചു. എന്നാല്‍ വിദശീകരണത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരം രംഗത്തെത്തി. തേനീച്ച സംരക്ഷണവും മൃഗ രോഗ നിയന്ത്രണവും നേരത്തെയുള്ള പദ്ധതികളാണ്. ധനമന്ത്രി വെള്ളിയാഴ്‌ച പ്രഖ്യാപിച്ച 500 കോടിയുടേയും 13,343 കോടിയുടേയും ധനസഹായം പദ്ധതികള്‍ക്കുള്ള അധിക സഹായമാണോയെന്നും അദ്ദേഹം ചോദിച്ചു. ദേശീയ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍റെ കീഴില്‍ തേനീച്ച വളര്‍ത്തലിനായി നേരത്തെ 2,400 കോടി അനുവദിച്ചിരുന്നു. കൂടാതെ മൃഗങ്ങളിലെ കുളമ്പ് രോഗ നിര്‍മാര്‍ജനത്തിനായി ഈ സാമ്പത്തിക വര്‍ഷം 1,300 കോടി രൂപ അനുവദിച്ചിരുന്നു.
കൊവിഡ് സാമ്പത്തിക പാക്കേജ്; കൂടുതല്‍ വ്യക്തത വേണമെന്ന് പി.ചിദംബരം - നിര്‍മല സീതാരമന്‍
തേനീച്ച സംരക്ഷണവും മൃഗ രോഗ നിയന്ത്രണവും നേരത്തെയുള്ള പദ്ധതികളാണ്
കൊവിഡ് സാമ്പത്തിക പാക്കേജ്; കൂടുതല്‍ വ്യക്തത വേണമെന്ന് പി.ചിദംബരം
കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ വെള്ളിയാഴ്‌ച പ്രഖ്യാപിച്ചു. 20,000 കോടി രൂപയുടെ പദ്ധതികളാണ് മത്സ്യത്തൊഴിലാളികള്‍ക്കായി പ്രധാനമന്ത്രി മത്സ്യസമ്പദ് യോജനയുടെ കീഴില്‍ പ്രഖ്യാപിച്ചത്. മൃഗസംരക്ഷണത്തിന് 15,000 കോടി രൂപയുടെ പദ്ധതികളും വെള്ളിയാഴ്‌ച ധനമന്ത്രി പ്രഖ്യാപിച്ചു.