ഡല്‍ഹി: ബി.ജെ.പി സർക്കാർ പി.എം കെയേഴ്സ് ഫണ്ടിനെ പരിശോധനയിൽ നിന്ന് സംരക്ഷിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം ആരോപിച്ചു. ഫണ്ട് സജ്ജീകരിക്കുന്നതിനെക്കുറിച്ച് ചിദംബരം നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു. സൂക്ഷ്മപരിശോധനയിൽ നിന്ന് പ്രധാനമന്ത്രി കെയേഴ്സ് ഫണ്ടിനെ സംരക്ഷിക്കാൻ ബിജെപി സർക്കാർ തീവ്രശ്രമങ്ങൾ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോവിഡ് -19 എന്ന മഹാമാരിയെ നേരിടുന്നതിനായി പ്രധാനമന്ത്രി കെയർസ് ഫണ്ടിലേക്ക് നൽകിയ സംഭാവനകൾ ദേശീയ ദുരന്ത ഫണ്ടിലേക്ക് മാറ്റാൻ കേന്ദ്രത്തിന് നിർദേശം നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്‍റെ പരാമർശം.
പിഎം-കെയർസ് ഫണ്ട് : സൂക്ഷ്മപരിശോധനയില്‍ നിന്ന് ഒഴിവാകുന്നതായി ആരോപണം - പി.ചിദംബരം
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർക്കാർ പി.എം കെയേഴ്സ് ഫണ്ടിനെ പരിശോധനകളില്‍ നിന്ന് സംരക്ഷിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം ആരോപിച്ചു. ഫണ്ട് സജ്ജീകരിക്കുന്നതിനെക്കുറിച്ച് ചിദംബരം നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു.
കോർപ്പറേറ്റ് കാര്യ മന്ത്രാലയം തീരുമാനിച്ച പ്രകാരം കേന്ദ്ര സർക്കാർ രൂപീകരിച്ച ഫണ്ടാണോ ഇത്? അല്ലെങ്കിൽ, ആരാണ് ഫണ്ട് സ്ഥാപിച്ചത്? എന്നീ ചോദ്യങ്ങള്‍ അദ്ദേഹം ട്വീറ്റുകളുടെ ഒരു പരമ്പരയിൽ ചോദിച്ചു. ഫണ്ട് കേന്ദ്രസർക്കാർ രൂപീകരിച്ചിട്ടില്ലെങ്കിൽ, പ്രധാനമന്ത്രിയും മൂന്ന് മന്ത്രിമാരും എന്തുകൊണ്ടാണ് ട്രസ്റ്റികളായി പ്രവർത്തിക്കുന്നത്? ആരാണ് അവരെ ട്രസ്റ്റികളായി നിയമിച്ചതെന്നും ചിദംബരം ചോദിച്ചു. ഫണ്ട് ഒരു സ്വകാര്യ സ്ഥാപിത ഫണ്ടാണെങ്കിൽ, എന്തിനാണ് ഫണ്ടിലേക്കുള്ള സംഭാവന സിഎസ്‌ആറിനെതിരെ കണക്കാക്കുന്നത്? സ്വകാര്യമായി സ്ഥാപിതമായ മറ്റ് ഫണ്ടുകളിലേക്കുള്ള സംഭാവനകളും സിഎസ്‌ആറിനെതിരെ കണക്കാക്കുമോയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കമ്പനികളുടെ ഷെഡ്യൂളിൽ മുൻകാല ഭേദഗതി വരുത്താൻ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിനെ ആരാണ് അധികാരപ്പെടുത്തിയതെന്ന് മുൻ കേന്ദ്രമന്ത്രി ചോദിച്ചു. കോർപ്പറേറ്റ് കാര്യ മന്ത്രാലയം സ്വകാര്യമായി സ്ഥാപിച്ച മറ്റ് ഫണ്ടുകളുടെ പേരുകൾ കമ്പനികളുടെ ആക്ട് ഷെഡ്യൂളിൽ ഉൾപ്പെടുത്തുമോ എന്നത് തുടങ്ങി നിരവധി ചോദ്യങ്ങളാണ് ചിദംബരം ഉന്നയിച്ചത്. സ്വകാര്യമായി സ്ഥാപിതമായ ഒരു ഫണ്ടിനെ അനുകൂലിക്കുന്ന മുൻകാല ഭേദഗതി വ്യക്തമായും പക്ഷപാതപരവും വിവേചനപരവുമായ നടപടിയാണെന്നും ഇത് വെല്ലുവിളിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി കെയേഴ്സ് ഫണ്ടിലെ സുപ്രീംകോടതിയുടെ തീരുമാനത്തിന് ശേഷം, ഫണ്ടിൽ സുതാര്യത വളരെ വലുതാണെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ് ചൊവ്വാഴ്ച പറഞ്ഞിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും അദ്ദേഹത്തിന്‍റെ വാടക സംഘത്തിലെ പ്രവർത്തകരുടെയും മോശം രൂപകൽപ്പനയാണിതെന്ന് ബിജെപി പ്രസിഡന്‍റ് ജെ.പി.നദ്ദയും ആരോപിച്ചിരുന്നു. പ്രധാനമന്ത്രി കെയറിനെതിരായ ആസൂത്രിത പ്രചാരണം കോൺഗ്രസിന്‍റെ പാപങ്ങൾ കഴുകാനുള്ള ശ്രമമാണെന്ന് രാജ്യത്തിന് നന്നായി അറിയാമെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.