റായ്‌പൂര്‍: ചത്തീസ്‌ഗഢില്‍ മൂന്ന് നക്‌സലുകള്‍ അറസ്റ്റില്‍. രണ്ട് ലക്ഷം രൂപ തലക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്ന വനിതാ നക്‌സലും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. ബിജാപൂര്‍ ജില്ലയിലെ പെഡാഗലൂര്‍ ഗ്രാമത്തില്‍ സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെയാണ് അംഗം മാദ്‌വി ബീമേ (23), മുചാകി ബിമ (20), മിദിയാം ലക്‌മ (22) എന്നിവർ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും ടിഫിന്‍ ബോംബ്, ഡിറ്റോണേറ്ററുകള്‍, ഇലക്‌ട്രിക് വയര്‍, മാവോയിസ്റ്റ് യൂനിഫോം, ബാഗുകള്‍, മാവോ അനുകൂല പുസ്‌തകങ്ങള്‍ എന്നിവ കണ്ടെടുത്തു.
ചത്തീസ്‌ഗഢില്‍ മൂന്ന് നക്‌സലുകള്‍ അറസ്റ്റില്‍ - ചത്തീസ്‌ഗഢില്‍ മൂന്ന് നക്‌സലുകള്‍ അറസ്റ്റില്‍
രണ്ട് ലക്ഷം രൂപ തലക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്ന വനിതാ നക്‌സലും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു.
ചത്തീസ്‌ഗഢില്‍ മൂന്ന് നക്‌സലുകള്‍ അറസ്റ്റില്‍
ഡിസ്‌ട്രിക്‌ട് റിസര്‍വ് ഗാര്‍ഡ്, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, സിആര്‍പിഎഫിന്‍റെ കോബ്രാ കമാന്‍ഡോകള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരച്ചില്‍.