രക്ഷാബന്ധൻ ദിനത്തിൽ മാസ്‌കുകൾ വിതരണം ചെയ്യാനൊരുങ്ങി ഛത്തീസ്‌ഗഡ് പൊലീസ് - റായ്‌ഗഡ്
14 ലക്ഷം ഫെയ്‌സ് മാസ്‌കുകളാണ് വിതരണം ചെയ്യുക. റായ്‌ഗഡിലെ എല്ലാ പൊലീസ് സ്‌റ്റേഷൻ പരിധിയിലും മാസ്‌കുകൾ വിതരണം ചെയ്യും.
രക്ഷാ ബന്ധൻ ദിനത്തിൽ മാസ്‌കുകൾ വിതരണം ചെയ്യാനൊരുങ്ങി ഛത്തീഗഡ് പൊലീസ്
റായ്‌ഗഡ്: ഛത്തീസ്‌ഗഡിലെ റായ്‌ഗഡ് ജില്ലയിൽ രക്ഷാ ബന്ധൻ ദിനത്തിൽ പൊലീസ് 14 ലക്ഷം ഫെയ്‌സ് മാസ്‌കുകൾ വിതരണം ചെയ്യും. കൊവിഡ് -19ന്‍റെ വ്യാപനം തടയാൻ പൊതുജനങ്ങളെ ബോധവൽകരിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് മാസ്‌കുകൾ വിതരണം ചെയ്യുന്നത്. റായ്‌ഗഡിലെ എല്ലാ പൊലീസ് സ്‌റ്റേഷൻ പരിധിയിലും മാസ്‌കുകൾ വിതരണം ചെയ്യും. ഇതിനായി സന്നദ്ധപ്രവർത്തകരുടെ പിന്തുണ പൊലീസ് തേടിയിട്ടുണ്ടെന്ന് റായ്‌ഗഡ് പൊലീസ് സൂപ്രണ്ട് സന്തോഷ് സിംഗ് പറഞ്ഞു.