നക്‌സലുകള്‍ ഗ്രാമവാസിയെ കൊലപ്പെടുത്തി - നക്സലുകൾ ഗ്രാമവാസിയെ കൊലപ്പെടുത്തി
പൊലീസിസ് നക്സലുകളെ പറ്റിയുള്ള വിവരങ്ങൾ ചോർത്തി നൽകുന്നയാളെണെന്ന് സംശയിച്ചാണ് സുഡാം ഹൂംഗയെന്നായാളെ കൊപ്പെടുത്തിയത്.
![നക്‌സലുകള്‍ ഗ്രാമവാസിയെ കൊലപ്പെടുത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5027204-390-5027204-1573458988052.jpg)
റായ്‌പൂർ: ഛത്തീസ്‌ഗഡിലെ സുക്‌മ ജില്ലയിൽ ജഗർഗുണ്ടയിൽ നക്‌സലുകൾ ഗ്രാമവാസിയെ കൊലപ്പെടുത്തി. ജഗർഗുണ്ടയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. പൊലീസിന് നക്‌സലുകളെ പറ്റിയുള്ള വിവരങ്ങൾ ചോർത്തി നൽകുന്നയാളെണെന്ന് സംശയിച്ചാണ് സുഡാം ഹൂംഗയെന്നായാളെ കൊലപ്പെടുത്തിയത്. ഒരാഴ്ച മുമ്പ് ഹൂംഗയെ നക്സലുകൾ തട്ടിക്കൊണ്ടുപോയിരുന്നു. കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം ഗ്രാമത്തിലെ കമാപാറ പ്രദേശത്ത് ഉപേക്ഷിച്ചു. ഹൂംഗ പൊലീസിന് വിവരങ്ങൾ ചോർത്തി നൽകാറുണ്ടായിരുന്നു എന്നൊരു കുറിപ്പ് മൃതദേഹത്തിനരികിൽ നിന്ന് കണ്ടെത്തിയെന്ന് സുക്മ എസ്പി ശാലഭ് സിൻഹ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നു.