റായ്‌പൂർ:ഛത്തീസ്‌ഗഡിലെ രാജ്‌നന്ദ്‌ഗാവിൽ നാല് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ. ശേഖർ കൊറാം എന്നയാളാണ് പൊലീസ് പിടിയിലായത്. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ഗ്രാമത്തിലെ സർപഞ്ച് ആവശ്യപ്പെട്ടു. ശനിയാഴ്‌ച മൂന്ന് മണിയോടെയാണ് പെൺകുഞ്ഞിനെ കാണാതായത്. മൂന്ന് മണിക്കൂറിന് ശേഷവും കുഞ്ഞിനെ കണ്ടെത്താവാത്തതിനെ തുടർന്നാണ് കുടുംബം പൊലീസിൽ പരാതിപ്പെട്ടത്. അറസ്റ്റിലായ ശേഖർ കൊറാമിന്‍റെ വീട്ടിൽ നിന്നാണ് പെൺകുഞ്ഞിന്‍റെ മൃതദേഹം കണ്ടെടുത്തത്.
നാല് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ - നാല് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി
പ്രാഥമിക വിശകലനത്തിൽ ബലാത്സംഗ കേസാണെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നും പൊലീസ് പറഞ്ഞു

നാല് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌തെന്നും അന്വേഷണ സംഘത്തെ നിയമിച്ചെന്നും സിറ്റി പൊലീസ് സൂപ്രണ്ട് മണി ഷബ്‌കർ ചന്ദ്ര പറഞ്ഞു. പ്രാഥമിക വിശകലനത്തിൽ ഇത് ഒരു ബലാത്സംഗ കേസാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമേ കേസിൽ കൂടുതൽ വ്യക്തത ലഭിക്കൂവെന്നും ഗ്രാമത്തിൽ പൊലീസ് പട്രോളിങ് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.