റായ്‌പൂർ: പാക്കിസ്ഥാനിലെ ഗുരുദ്വാര കർതാർപൂർ സാഹിബ് തീർഥാടകരുടെ ട്രെയിന്‍ യാത്രാ ചെലവുകൾ ഛത്തീസ്‌ഗഡ് സർക്കാർ വഹിക്കും. മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ചൊവ്വാഴ്ച മോഹൻ നഗർ ഗുരുദ്വാരയിൽ വെച്ചാണ് ഇക്കാര്യം അറിയിച്ചത്. ഗുരു നാനാക് ദേവിന്‍റെ 550-ാം ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഗുരുദ്വാരയിൽ അദ്ദേഹം പ്രണാമം അർപ്പിച്ചു.
കർതാർപൂര്‍ തീർഥാടകരുടെ ട്രെയിന്‍ യാത്രാ ചെലവ് ഛത്തീസ്‌ഗഡ് സർക്കാർ വഹിക്കും - Chhattisgarh govt latest news
ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്
![കർതാർപൂര്‍ തീർഥാടകരുടെ ട്രെയിന്‍ യാത്രാ ചെലവ് ഛത്തീസ്‌ഗഡ് സർക്കാർ വഹിക്കും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5045857-54-5045857-1573597006590.jpg)
കർതാർപൂര്‍ ഇടനാഴി
പാക് അധീന പഞ്ചാബിലെ കർതാർപൂരിൽ ഗുരു നാനാക്ക് സ്ഥാപിച്ച ഗുരുദ്വാര ദർബാർ സാഹിബും അതിർത്തിയോട് ചേർന്ന് ഇന്ത്യയിലെ സിഖ് പുണ്യസ്ഥാനമായ ഗുരുദാസ്‌പൂരിലുള്ള ദേരാ ബാബാ നാനാക്ക് ഗുരുദ്വാരയും പരസ്‌പരം ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് കർതാർപൂർ ഇടനാഴി. 1522 ലാണ് ഗുരു നാനാക് ദേവ് കർതാർപൂർ സാഹിബ് സ്ഥാപികുന്നത്.