റായ്‌പൂർ: ഛത്തീസ്‌ഖഡിൽ പെൺകുട്ടിയെയും കുടുംബത്തെയും കാണാതായെന്ന് പരാതി. ഛത്തീസ്ഖഡ് മുൻ മുഖ്യമന്ത്രി രാമൻ സിംഗിന്‍റെ പി.എ ആയി പ്രവർത്തിച്ച ഒ.പി ഗുപ്‌തക്കെതിരെ പെൺകുട്ടി ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. കേസിൽ ഗുപ്‌തയെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. എന്നാൽ കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ട് പെൺകുട്ടിയേയും കുടുംബത്തെയും തട്ടികൊണ്ടുപോയതാകാമെന്നാണ് ബന്ധുവിന്‍റെ പരാതിയിൽ പറയുന്നത്.
ലൈംഗികാരോപണം ഉന്നയിച്ച പെൺകുട്ടിയേയും കുടുംബത്തെയും കാണാനില്ല - ലൈംഗികാരോപണം
മുൻ മുഖ്യമന്ത്രി രാമൻ സിംഗിന്‍റെ പേഴ്‌സണൽ സെക്രട്ടറിക്കെതിരെ പെൺകുട്ടി ലൈംഗികാരോപണം ഉന്നയിച്ചിരുന്നു
Chhattisgarh
2016നും 2019നും ഇടയിൽ നിരവധി തവണ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചൂഷണത്തിന് ഇടയാക്കിയെന്നാണ് ആരോപണം. വീട്ടിൽ ജോലിക്കായി നിന്നിരുന്ന പെൺകുട്ടിയെ നയാ റായ്‌പൂരിലുള്ള സർക്കാർ വസതിയിൽ വച്ച് ബലാത്സംഗം ചെയ്‌തുവെന്നും വെളിപ്പെടുത്തിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പെൺകുട്ടിയുടെ പരാതി.