റായ്‌പൂര്‍:ഛത്തീസ്‌ഗഡില്‍ ബലാത്സംഗശ്രമം ചെറുക്കാൻ ശ്രമിച്ച 14 വയസുകാരിയെ തീകൊളുത്തി കൊന്നു. മുംഗേലി ജില്ലയിലെ കോട്‌വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം. ഗുതുതരമായി പൊള്ളലേറ്റ പെൺകുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്‌ച രാത്രി മരിച്ചു.
ഛത്തീസ്‌ഗഡില്‍ ബലാത്സംഗശ്രമം ചെറുക്കാൻ ശ്രമിച്ച പെൺകുട്ടിയെ തീകൊളുത്തി കൊന്നു - ഛത്തീസ്‌ഗഡ് ക്രൈം
ബാബ്‌ലു ഭാസ്‌കര്‍ (30) എന്നയാളെ പൊലീസ് പിടികൂടി.
![ഛത്തീസ്‌ഗഡില്‍ ബലാത്സംഗശ്രമം ചെറുക്കാൻ ശ്രമിച്ച പെൺകുട്ടിയെ തീകൊളുത്തി കൊന്നു Chhattisgarh incident Chhattisgarh police Mungeli district Girl set on fire rape attempt Girl dies after being set afire resisting rape bid Indian Penal Code sexually assault POCSO Act തീകൊളുത്തി കൊന്നു ഛത്തീസ്‌ഗഡ് ഛത്തീസ്‌ഗഡ് ക്രൈം ബലാത്സംഗം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7859552-977-7859552-1593681396828.jpg)
ഛത്തീസ്‌ഗഡില്‍ ബലാത്സംഗം ചെറുക്കാൻ ശ്രമിച്ച പെൺകുട്ടിയെ തീകൊളുത്തി കൊന്നു
സംഭവത്തില്‍ ബാബ്‌ലു ഭാസ്‌കര്‍ (30) എന്നയാളെ പൊലീസ് പിടികൂടി. ചൊവ്വാഴ്‌ച രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തി പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് ചെറുക്കാൻ ശ്രമിച്ച പെൺകുട്ടിയ പ്രതി തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു. പെൺകുട്ടിയുടെ നിലവിളി കേട്ട് അയല്‍വാസികൾ എത്തി തീ അണക്കുകയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു. പോക്‌സോ ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.