ചത്തീസ്‌ഗഡില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി - മരിച്ച നിലയില്‍ കണ്ടെത്തി
കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം കമലേഷ് ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം.
റായ്പൂര്‍: ചത്തീസ്‌ഗഡിലെ റായ്‌പൂരില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടെയാണ് മരിച്ചത്. കമലേഷ് സാഹു(35), മാതാവ് ലളിത ഭായ്(60), ഭാര്യ പ്രമീള(30), മക്കളായ കീര്‍ത്തി(10), നരേന്ദ്ര(6) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം കമലേഷ് ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചെന്നും സീനിയര്‍ പൊലീസ് സൂപ്രണ്ട് പറഞ്ഞു. കുടുംബത്തിന് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.