റായ്ഗഡ്:മുതിർന്ന കോൺഗ്രസ് നേതാവും ഛത്തീസ്ഗഡ് മുൻ മന്ത്രിയുമായ ചനേഷ് റാം രത്തിയ കൊവിഡ് ബാധിച്ച് മരിച്ചു. 78 വയസായിരുന്നു. കൊവിഡിനെത്തുടർന്ന് റെയ്ഗഡിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച രത്തിനെ ശനിയാഴ്ചയാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും തിങ്കളാഴ്ട പുലർച്ചെ ഒരു മണിയോടെയാണ് അദ്ദേഹം മരിച്ചതെന്നും റെയ്ഗഡ് ചീഫ് മെഡിക്കൽ ആന്‍റ് ഹെൽത്ത് ഓഫീസർ ഡോ. എസ് എൻ കേശാരി പറഞ്ഞു.
മുതിർന്ന കോൺഗ്രസ് നേതാവ് ചനേഷ് റാം രത്തിയ കൊവിഡ് ബാധിച്ച് മരിച്ചു
കൊവിഡിനെത്തുടർന്ന് റെയ്ഗഡിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്.
വടക്കൻ ഛത്തീസ്ഗഡിൽ നിന്നുള്ള പ്രമുഖ ആദിവാസി നേതാവായ രത്തിയ 1977ലാണ് മധ്യപ്രദേശിലെ ധരംജൈഗഡ് നിയോജകമണ്ഡലത്തിൽ നിന്ന് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് ഒരേ സീറ്റിൽ നിന്ന് തുടർച്ചയായ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അദ്ദേഹം വിജയിച്ചു. മധ്യപ്രദേശിലെ ദിഗ്‌വിജയ് സിംഗിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന്‍റെ മൃഗസംരക്ഷണ മന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം 2000 ൽ ഛത്തീസ്ഗഡ് രൂപീകരിച്ചതിനുശേഷം അജിത് ജോഗി സർക്കാരിൽ (2000-2003) ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രിയായി സേവനം അനുഷ്ഠിച്ചിരുന്നു. രത്തിയയുടെ മരണത്തിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ അനുശോചനം രേഖപ്പെടുത്തി.