സുക്മ: കേന്ദ്ര റിസർവ് പൊലീസ് സേനയിലെ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ വെടിവച്ച് ആത്മഹത്യ ചെയ്തു. ഛത്തീസ്ഗഡിലെ നക്സൽ ബാധിത ജില്ലയായ സുക്മയിൽ ബുധനാഴ്ചയാണ് സംഭവം. കേന്ദ്ര റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്) രണ്ടാം ബറ്റാലിയനിലുൾപ്പെടുന്ന കർണ്ണാടക സ്വദേശിയായ എ.എസ്.ഐ കെ ശിവാനന്ദ് (49), എകെ 47 റൈഫിൾ ഉപയോഗിച്ച് വെടി വച്ച് ആത്മഹത്യ ചെയ്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഛത്തീസ്ഗഡിൽ സിആർപിഎഫ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു - സ്വയം വെടിവച്ചു ആത്മഹത്യ ചെയ്തു
കർണ്ണാടക സ്വദേശിയായ എ.എസ്.ഐ കെ ശിവാനന്ദ് (49), എകെ 47 റൈഫിൾ ഉപയോഗിച്ച് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
![ഛത്തീസ്ഗഡിൽ സിആർപിഎഫ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു സുക്മ CRPF ASI shoots himself dead Chhattisgarh ഛത്തീസ്ഗഡ് Sukma സ്വയം വെടിവച്ചു ആത്മഹത്യ ചെയ്തു സിആർപിഎഫ് എഎസ്‌ഐ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8820405-615-8820405-1600246515623.jpg)
ഛത്തീസ്ഗഡിൽ സിആർപിഎഫ് എഎസ്‌ഐ സ്വയം വെടിവച്ചു ആത്മഹത്യ ചെയ്തു
വെടി ഒച്ച കേട്ട് എത്തിയ സഹപ്രവർത്തകരാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങൾ വ്യക്തമല്ലെന്നും മൃതദേഹത്തിന്‍റെ സമീപത്ത് നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.