ബീജാപ്പൂര്‍: നക്സല്‍ ആക്രമണത്തില്‍ സി.എ.എഫ് ജവാന്‍ കൊല്ലപ്പെട്ടു. മല്ലൂറാം സൂര്യവംശിയാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ഒരു മാസത്തിനിടെ എട്ടാമത്തെ ജവാനാണ് കൊല്ലപ്പെടുന്നതെന്ന് സേന വൃത്തങ്ങള്‍ അറിയിച്ചു. തൊയ്നാര്‍ ഗ്രാമത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സൈനികനാണ് കൊല്ലപ്പെട്ടത്. ഇയാളെ അഞ്ച് ദിവസം മുന്‍പ് നക്സലുകള്‍ തട്ടിക്കൊണ്ടു പോയിരുന്നു.
ഛത്തീസ്‌ഗഡില്‍ നക്‌സല്‍ ആക്രമണത്തില്‍ സി.എ.എഫ് ജവാന്‍ കൊല്ലപ്പെട്ടു - നക്സല്‍ ആക്രമണത്തില്‍ സൈനികന്‍ കൊല്ലപ്പെട്ടു
മല്ലൂറാം സൂര്യവംശിയാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ഒരു മാസത്തിനിടെ എട്ടാമത്തെ ജവാനാണ് കൊല്ലപ്പെടുന്നതെന്ന് സേന വൃത്തങ്ങള്‍ അറിയിച്ചു
ഛത്തീസ്ഗഡിലെ ബീജാപ്പൂരില്‍ സി.എ.എഫ് ജവാന്‍ കൊല്ലപ്പെട്ടു
ഗംഗല്ലൂര്‍ ബീജാപ്പുര്‍ റോഡിലാണ് ഇദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അടുത്ത് നിന്നും മുന്നറിയിപ്പ് പത്രവും പൊലീസ് കണ്ടെത്തി. ഗംഗല്ലൂര്‍ ഏരിയ കമ്മിറ്റി കൊലപാതകത്തിന്‍റെ ഉത്തരവദിത്തം ഏറ്റെടുത്തു. ഇതോടെ പൊലീസ് പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും തെരച്ചില്‍ ആരംഭിക്കുകയും ചെയ്തു.