റായ്‌പൂര്‍: കൂടുതല്‍ ജനങ്ങളും തങ്ങളുടെ ഒഴിവുസമയങ്ങൾ ആസ്വദിക്കുമ്പോൾ നഗരത്തില്‍ ശുചിത്വ പരിപാടികൾ നടത്തി മാതൃകയാവുകയാണ് ഛത്തീസ്‌ഗഢിലെ ഒരു കൂട്ടം ആളുകൾ. 90 അംഗങ്ങൾ അടങ്ങുന്ന 'ബഞ്ച് ഓഫ് ഫൂൾസ്' എന്ന സംഘടനയാണ് ഒഴിവുസമയങ്ങൾ ശുചിത്വ പരിപാടികൾക്കായി വിനിയോഗിക്കുന്നത്. പ്രകൃതി സംരക്ഷണത്തിനുള്ള സന്ദേശങ്ങളും പ്ലാസ്റ്റിക് നിരോധനത്തിനു വേണ്ടിയുള്ള ബോധവത്കരണ സന്ദേശങ്ങളും ചുമരുകളില്‍ ചിത്രം വരച്ച് വ്യത്യസ്ഥരാകുകയാണിവര്‍.
നഗരം വൃത്തിയാക്കാന്‍ 'ബഞ്ച് ഓഫ് ഫൂൾസ്'
പ്രകൃതിയെ സംരക്ഷിക്കുന്നതിനായി ഏഴ് വ്യവസായികൾ ചേര്‍ന്ന് നാല് വര്‍ഷം മുമ്പ് തുടങ്ങിയ സംഘടനയില്‍ ഇന്ന് നിരവധി അംഗങ്ങളുണ്ട്. സര്‍ക്കാരില്‍ നിന്നും യാതൊരുവിധ ധനസഹായവും സ്വീകരിക്കാതെയാണ് 'ബഞ്ച് ഓഫ് ഫൂൾസ്' ശുചിത്വ പരിപാടികളും പ്രചരണങ്ങളും നടത്തുന്നത്.
കഴിഞ്ഞ നാല് വര്‍ഷമായി ഒരു ഞായറാഴ്‌ച പോലും ശുചിത്വ പരിപാടികൾക്കായി വിനിയോഗിക്കാതിരുന്നിട്ടില്ലെന്നും എല്ലാ ജനങ്ങളും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പടണമെന്നും ബഞ്ച് ഓഫ് ഫൂൾസിലെ അംഗങ്ങള്‍ അഭിപ്രായപ്പെടുന്നു. ഈ ആഴ്‌ചയില്‍ തിക്രപാറ പച്ചക്കറി മാര്‍ക്കറ്റിലാണ് ബോധവത്കരണ പരിപാടി നടത്തിയത്. പ്ലാസ്റ്റിക് നിരോധനത്തിന് വേണ്ടി പ്രചാരണം നടത്തി. വ്യാപാരികളോട് പച്ചക്കറി വില്‍ക്കുന്നതിനായി പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബഞ്ച് ഓഫ് ഫൂൾസ് സ്ഥാപകന്‍ സതീഷ് പറഞ്ഞു. വിദ്യാര്‍ഥികളും എഞ്ചിനീയര്‍മാരും അക്കൗണ്ടന്‍റുമാരും വ്യവസായികളും സംഘടനയില്‍ അംഗങ്ങളായിട്ടുണ്ട്. പ്രകൃതിയെ സംരക്ഷിക്കുന്നതിനായി ഏഴ് വ്യവസായികൾ ചേര്‍ന്ന് നാല് വര്‍ഷം മുമ്പ് തുടങ്ങിയ സംഘടനയില്‍ ഇന്ന് നിരവധി പേരാണ് അംഗങ്ങളായിട്ടുള്ളത്. സര്‍ക്കാരില്‍ നിന്നും യാതൊരുവിധ ധനസഹായവും സ്വീകരിക്കാതെയാണ് ബഞ്ച് ഓഫ് ഫൂൾസ് ശുചിത്വ പരിപാടികളും പ്രചാരണങ്ങളും സംഘടിപ്പിക്കുന്നത്.