റായ്‌പൂർ: ചത്തീസ്‌ഗഡിലെ സുർഗുജ ഡിവിഷനിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. തുടർച്ചയായ ദിവസങ്ങളിൽ ചെരിഞ്ഞ നിലയിൽ കണ്ടെത്തുന്ന മൂന്നാമത്തെ പെൺ കാട്ടാനയാണ് ഇത്. ജൂൺ ഒമ്പത്, പത്ത് ദിവസങ്ങളിലായി പ്രദേശത്ത് നിന്ന് പെൺ കാട്ടാനകളെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. അതേ സമയം ഈ മൂന്ന് കാട്ടാനകളുടെയും മരണ കാരണം ഒന്നാകാമെന്നും വിഷാംശം ഉള്ളിൽ ചെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ ആനകൾ കൊല്ലപ്പെട്ടതെന്നും അധികൃതർ വ്യക്തമാക്കി.
ചത്തീസ്‌ഗഡിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി
രാജ്‌പൂരിൽ മൂന്നാമത്തെ പെൺ കാട്ടാനയുടെ മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെൺ കാട്ടാനകൾ പ്രദേശത്ത് കൊല്ലപ്പെട്ടിരുന്നു.
ചത്തീസ്‌ഗഡിൽ കാട്ടാനയെ മരിച്ച നിലയിൽ കണ്ടെത്തി
ആനയുടെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മരണ കാരണം വ്യക്തമാകുമെന്ന് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അരുൺ കുമാർ പാണ്ഡെ പറഞ്ഞു. രാജ്‌പൂരിൽ നിന്ന് പ്രതപ്പൂർ വനത്തിലേക്ക് നീങ്ങിയ ആനകൾ കർഷകരുടെ വീടുകൾ നശിപ്പിച്ചിട്ടുണ്ടെന്നും കൃഷിക്കായുള്ള കീടനാശിനി ഭക്ഷിച്ചതാകാം മരണ കാരണമെന്നുമാണ് പ്രാഥമിക വിവരമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേ സമയം ആനകളുടെ മൃതദേഹത്തിൽ പരിക്കേറ്റ അടയാളങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.
Last Updated : Jun 11, 2020, 7:31 PM IST