ഛത്തീസ്‌ഗഡിൽ നക്സലുകൾ കീഴടങ്ങി - ഛത്തീസ്‌ഗഡിൽ നക്സലുകൾ കീഴടങ്ങി
പത്ത് ലക്ഷം രൂപ തലക്ക് വിലയിട്ടിരുന്ന നക്സലൈറ്റും സംഘത്തിലുണ്ട്. നക്സലിസത്തോടുള്ള ചിന്താഗതിയിൽ താത്പര്യം കുറഞ്ഞത് കൊണ്ടാണ് ഇവർ കീഴടങ്ങിയതെന്ന് പൊലീസ് അറിയിച്ചു.
![ഛത്തീസ്‌ഗഡിൽ നക്സലുകൾ കീഴടങ്ങി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5028186-124-5028186-1573465170306.jpg)
റായ്പൂർ: ഛത്തീസ്‌ഗഡിലെ സുക്മ ജില്ലയിൽ ഒൻപത് നക്സലൈറ്റുകൾ പൊലീസിന് മുന്നിൽ കീഴടങ്ങി. മൂന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘമാണ് കീഴടങ്ങിയത്. പത്ത് ലക്ഷം രൂപ തലക്ക് വിലയിട്ടിരുന്ന നക്സലൈറ്റും സംഘത്തിലുണ്ട്. നക്സലിസത്തോടുള്ള ചിന്താഗതിയിൽ താത്പര്യം കുറഞ്ഞത് കൊണ്ടാണ് ഇവർ കീഴടങ്ങിയതെന്ന് പൊലീസ് അറിയിച്ചു. അതേസമയം മറ്റുള്ള നക്സലുകളും കീഴടങ്ങണമെന്ന് സുക്മ എഎസ്‌പി സിദ്ധാർത്ഥി തിവാരി ആവശ്യപ്പെട്ടു. 29 പൊലീസുകാർ കൊല്ലപ്പെട്ട രാജ്‌നന്ദ്‌ഗാവ് ആക്രമണത്തിൽ പങ്കെടുത്ത ബന്ദ്രുവും കീഴടങ്ങിയവരിലുണ്ട്. ഈ മാസം ആദ്യം മൂന്ന് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന ബമൻ മന്ദവി കീഴടങ്ങിയിരുന്നു. പ്ലാറ്റൂൺ നമ്പർ26ന്‍റെ കമാൻഡറായിരുന്നു ഇയാൾ.