റായ്പൂർ: ഛത്തീസ്ഗഡിലെ ബെമെത്ര ജില്ലയിൽ എട്ട് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് ദേശീയപാതയ്ക്ക് സമീപം വലിച്ചെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിവരം ലഭിച്ചതിനെ തുടർന്ന് ബെമെത്രയിലെ എസ്പി ദിവ്യാങ് പട്ടേൽ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായിട്ടുണ്ടോയെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും മെഡിക്കൽ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഛത്തീസ്ഗഡിൽ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് വലിച്ചെറിഞ്ഞു - ഛത്തീസ്ഗഡ് പീഡനം
അജ്ഞാത സംഘം തന്നെ തട്ടികൊണ്ടുപോവുകയായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയതായി പൊലീസ്
![ഛത്തീസ്ഗഡിൽ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് വലിച്ചെറിഞ്ഞു 8-year-old girl raped in Bemetra bemetra crime news Female safety Girls not safe bemetra news minor raped minor raped in Chhattishgarh Chhattisgarh rape ഛത്തീസ്ഗഡ് ബലാൽസംഗം ഛത്തീസ്ഗഡ് പീഡനം ബെമെത്ര ബലാൽസംഗം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-08:48-7461803-512-7461803-1591187869571.jpg)
Rape
ഛത്തീസ്ഗഡിൽ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് വലിച്ചെറിഞ്ഞു
സംഭവവുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രി തമ്രദ്വാജ് സാഹു ബെമെത്ര പൊലീസ് സൂപ്രണ്ടുമായി ഫോണിൽ ചർച്ച നടത്തുകയും പ്രതികളെ എത്രയും വേഗം പിടികൂടാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. അജ്ഞാത സംഘം തന്നെ തട്ടികൊണ്ടുപോവുകയായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയതായി പൊലീസ് വ്യക്തമാക്കി.