കേരളം

kerala

ETV Bharat / bharat

ഛത്തീസ്‌ഗഡില്‍ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു; ബന്ധുവടക്കം 11 പേർ അറസ്റ്റിൽ - gang rape of two minor sisters

പൊലീസിൽ പരാതിപ്പെട്ടാൽ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പ്രതികൾ പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും ഇതേ തുടര്‍ന്ന് കുട്ടികൾ സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടില്ലെന്നും പൊലീസ് പറഞ്ഞു

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു  ഛത്തീസ്ഗഡ്  റായ്പൂർ  Chhattisgarh  gang rape of two minor sisters  കൂട്ടബലാത്സംഗം
ഛത്തീസ്ഗഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച 11 പേർ അറസ്റ്റിൽ

By

Published : Jul 31, 2020, 10:32 AM IST

റായ്‌പൂര്‍:ഛത്തീസ്‌ഗഡില്‍ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 11 പേരെ അറസ്റ്റ് ചെയ്തു. രണ്ട് മാസം മുമ്പാണ് എട്ട് പേർ ചേർന്ന് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതിപ്പെട്ടാൽ ഉപദ്രവിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പ്രതികൾ പെൺകുട്ടികളോട് പറഞ്ഞതായും ഭീഷണിയെത്തുടർന്ന് കുട്ടികൾ സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടില്ലെന്നും എസ്‌പി ഇന്ദിര കല്യാൺ എലസെല പറഞ്ഞു.

സംഭവം നടന്ന് രണ്ട് മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം മറ്റൊരാൾ പെൺകുട്ടികളിൽ ഒരാളെ സമീപിക്കുകയും തന്നോട് സഹകരിച്ചില്ലെങ്കിൽ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് എസ്‌പി ഇന്ദിര കല്യാൺ എലസെല പറഞ്ഞു. കൂട്ടബലാത്സംഗ കേസിൽ 11 പ്രതികളാണ് ഉള്ളതെന്നും പ്രതികളിലൊരാൾ പെൺകുട്ടികളുടെ ബന്ധുവാണെന്നും എസ്‌പി പറഞ്ഞു.

ABOUT THE AUTHOR

...view details