കേരളം

kerala

ETV Bharat / bharat

ചെന്നൈയിൽ ജലക്ഷാമം രൂക്ഷം; ഡിഎംകെ പ്രതിഷധം ശക്തം

ചെപ്പോക്കിൽ നടന്ന പ്രതിഷേധത്തിൽ ഡിഎംകെ നേതാവ് എം കെ സ്റ്റാലിനും മുതിർന്ന പാർട്ടി നേതാക്കന്മാരും പങ്കെടുത്തു.

ഡിഎംകെ പ്രതിഷധം

By

Published : Jun 24, 2019, 12:55 PM IST

ചെന്നൈ:തമിഴ്നാട്ടിൽ ജലപ്രതിസന്ധി പരിഹരിക്കുന്നതിൽ പരാജയപ്പെട്ട എഐഎഡിഎംകെ ഭരണത്തിനെതിരെ പ്രതിഷേധങ്ങളുയർത്തി ദ്രാവിഡ മുന്നേറ്റ കഴകം. ചെപ്പോക്കിൽ നടന്ന പ്രതിഷേധത്തിൽ ഡിഎംകെ നേതാവ് എം കെ സ്റ്റാലിനും മുതിർന്ന പാർട്ടി നേതാക്കന്മാരും പങ്കെടുത്തു. ജലക്ഷാമം രൂക്ഷമായതിനെ തുടർന്ന് ഡിഎംകെയുടെ എംപി ടി ആർ ബാലു ലോക്സഭയിൽ നോട്ടീസ് സമർപ്പിച്ചിരുന്നു.
ജല ദൗര്‍ലഭ്യം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട സർക്കാരിനെതിരെ എംഎൽഎ ദുരൈമുരുകൻ ആക്ഷേപങ്ങളുമായി രംഗത്തെത്തി. ജലദൗർലഭ്യത മൂലം ജനം നെട്ടോടമോടുമ്പോൾ പ്രശ്ന പരിഹാരത്തിനായി സര്‍ക്കാര്‍ ദൈവത്തിനടുത്തേക്കാണ് ചെല്ലുന്നത്. പരിഹാരം കണ്ടെത്താൻ സാധിക്കില്ലെന്ന് സർക്കാർ സ്വയം അംഗീകരിച്ച് കഴിഞ്ഞു, ദുരൈമുരുകൻ ആരോപിച്ചു. അടുത്ത ആറ് മാസത്തേക്ക് ദിവസേന 10 ദശലക്ഷം ലിറ്റർ വെള്ളം റെയിൽവേ വഴി എത്തിക്കാൻ ആസൂത്രണം ചെയ്യുന്നതായി തമിഴ്നാട് മുഖ്യമന്ത്രി കെ പളനിസ്വാമി പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details