കേരളം

kerala

ETV Bharat / bharat

ചെന്നൈ നഗരത്തിന് ദാഹമകറ്റാൻ 25 ലക്ഷം ലിറ്റർ വെള്ളവുമായി ആദ്യ ട്രെയിൻ പുറപ്പെട്ടു - chennai drought

വെള്ളവുമായി വരുന്ന ആദ്യ ട്രെയിനിനെ മന്ത്രി എസ് പി വേലുമണിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും.

ചെന്നൈ

By

Published : Jul 12, 2019, 11:15 AM IST

Updated : Jul 12, 2019, 8:23 PM IST

ചെന്നൈ: കടുത്ത വരൾച്ച അനുഭവിക്കുന്ന ചെന്നൈ നഗരത്തിന്‍റെ ദാഹമകറ്റാൻ വെള്ളവുമായി ആദ്യ ട്രെയിൻ പുറപ്പെട്ടു. ജോലാർപ്പേട്ട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 25 ലക്ഷം ലിറ്റർ വെള്ളവുമായാണ് ആദ്യ ട്രെയിൻ ഇന്ന് ചെന്നൈയിലേക്ക് പുറപ്പെട്ടത്. നിലവില്‍ 50 വാഗണുകള്‍ ഘടിപ്പിച്ച ട്രെയിനിലാണ് ചെന്നൈ നഗരത്തിലേക്ക് വെള്ളം കൊണ്ടുപോവുന്നത്.

ചെന്നൈയിലെ വില്ലിവാക്കം റെയില്‍വേ സ്റ്റേഷനിലാണ് ട്രെയിന്‍ എത്തിച്ചേരുക. വെള്ളവുമായി വരുന്ന ആദ്യ ട്രെയിനിനെ മന്ത്രി എസ്പി വേലുമണിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. ഏകദേശം അഞ്ച് മണിക്കൂര്‍ സമയം എടുക്കും ജോലാര്‍പ്പേട്ടയില്‍ നിന്ന് വില്ലിവാക്കത്ത് വെള്ളം എത്താന്‍. ആദ്യ ട്രെയിന്‍ ചെന്നൈയില്‍ എത്തുന്നതിന് പിന്നാലെ മറ്റൊരു ട്രെയിനിലും വെള്ളം എത്തിക്കും. ഓരോ യാത്രയ്ക്കും 7.5 ലക്ഷം രൂപയാണ് ചെന്നൈ മെട്രോ വാട്ടര്‍ കോര്‍പ്പറേഷനില്‍നിന്ന് റെയില്‍വേ ഈടാക്കുന്നത്. ഇതിനായി തമിഴ്നാട് സര്‍ക്കാര്‍ 65 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്.

Last Updated : Jul 12, 2019, 8:23 PM IST

ABOUT THE AUTHOR

...view details