കേരളം

kerala

ETV Bharat / bharat

മേഘാലയയിൽ ഒരാള്‍ക്ക് കൂടി കൊവിഡ് - Meghalaya

രോഗം സ്ഥിരീകരിച്ചയാള്‍ ചെന്നൈയില്‍ നിന്നും മടങ്ങിയെത്തിയാള്‍. സംസ്ഥാനത്ത് രോഗികളുടെ എണ്ണം 14 ആയി

മേഘാലയ  ചൈന്നെയിൽ നിന്നും മടങ്ങിയെത്തിയ ആൾക്ക് കൊവിഡ്  മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മ  Chennai returnee  Meghalaya  Chennai returnee tests positive for COVID-19 in Meghalaya
മേഘാലയയിൽ ചൈന്നെയിൽ നിന്നും മടങ്ങിയെത്തിയ ആൾക്ക് കൊവിഡ്

By

Published : May 20, 2020, 11:14 AM IST

ഷില്ലോംഗ്: മേഘാലയയിൽ ചെന്നൈയിൽ നിന്നും മടങ്ങിയെത്തിയ ആൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മ അറിയിച്ചു. ഇയാളെ ഗാരോ ഹിൽസിലെ കൊവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതിയതായി ഒരു കൊവിഡ് കേസുകൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 14 ആയി. ഇവരിൽ 12 പേർ രോഗ മുക്തരായി. ഒരാൾ മരിക്കുകയും ചെയ്തു. നിലവിൽ ചെന്നൈയിൽ നിന്നും മടങ്ങിയെത്തിയ വ്യക്തി മാത്രമാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്.

അതേസമയം ഡൽഹിയിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് പേർ മേഘാലയയിൽ എത്തിയതായി അധികൃതർ അറിയിച്ചു. മെഡിക്കൽ പരിശോധനക്ക് ശേഷം ഇവരെ വീട്ടിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

ABOUT THE AUTHOR

...view details