കാലമെത്ര മാറിയാലും സാനിറ്ററി നാപ്കിനുകൾ മറവു ചെയ്യുക എന്നത് എന്നും സ്ത്രീകൾക്ക് തലവേദനയാണ്. ഇതിനായി പല മാർഗങ്ങളും സ്വീകരിക്കുന്നുണ്ടെങ്കിലും ഇത് ഉണ്ടാക്കുന്ന ആരോഗ്യ ,പാരിസ്ഥിതിക പ്രശ്നങ്ങളും വളരെയാണ്. എന്നാൽ സ്ത്രീകൾക്ക് ആശ്വാസകരമായ പരിസ്ഥിതി സൗഹാർദ്യ നാപ്കിനുകളുമായി രംഗത്തെത്തിയിരിക്കുകയാണ് അണ്ണാ യൂണിവേഴ്സിറ്റിയിലെ ക്രിസ്റ്റൽ ഗ്രോത്ത് സെന്‍ററിലെ ഗവേഷക പ്രീതി രമാദോസ്. പ്ളാസ്റ്റിക് അടങ്ങിയിട്ടില്ലാത്ത തികച്ചും ബയോഡീഗ്രേടബിളായിട്ടുളള നാപ്കിനുകളാണ്
പ്രീതി നിർമ്മിച്ചിരിക്കുന്നത്.
ആർത്തവ നാളുകളിൽ സ്ത്രീകൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ അറിയാവുന്നതിനാലും പരിസ്ഥിതിയോടുളള സ്നേഹവുമാണ് ഇത്തരമൊരു സംരംഭത്തിലേക്ക് എത്താൻ കാരണമെന്ന് പ്രീതി പറഞ്ഞു. ഈ നാപ്കിനുകൾ ഒരു മാസത്തിനുള്ളിൽ മണ്ണിൽ ജീർണ്ണിച്ചു ചേരുമെന്നും കൂടാതെ ശൗചാലയത്തിൽ തന്നെ ഫ്ലഷ് ചെയ്ത് കളയാനാകുമെന്നും അവർ കൂട്ടിച്ചേർത്തു.