ഹെവി വെഹിക്കിൾസ് ഫാക്ടറിയില്‍ വെടിവെയ്‌പ്; ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് കൊല്ലപ്പെട്ടു - ഹിമാചൽ പ്രദേശ് സ്വദേശി
ഹിമാചൽ പ്രദേശ് സ്വദേശിയായ ഗാർജേഷ് കുമാറാണ് വെടിവെയ്‌പിൽ കൊല്ലപ്പെട്ടത്
ചെന്നൈ: അവാഡിയിലെ സബർബൻ ഹെവി വെഹിക്കിൾസ് ഫാക്ടറിയിലുണ്ടായ വെടിവെയ്‌പിൽ ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് ആയ ഗാർജേഷ് കുമാർ കൊല്ലപ്പെട്ടു. ഹിമാചൽ പ്രദേശ് സ്വദേശിയായ ഗാർജേഷ് കുമാറിന് നേരെ സഹപ്രവർത്തകനായ നിലമ്പർ സിൻഹ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നിലമ്പർ സിൻഹ മറ്റ് സഹപ്രവർത്തകരെ ഭീഷണിപ്പെടുത്തിയെങ്കിലും മുതിർന്ന ഉദ്യോഗസ്ഥർ ഇടപെട്ട് കീഴടക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് അധികൃതര്‍ അറിയിച്ചു. ഗാര്‍ജേഷ് കുമാറിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.