കേരളം

kerala

ETV Bharat / bharat

ചെന്നൈ ഡിസിപിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു - ചെന്നൈ ഡിസിപിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്‌ത കോയമ്പേട് മാര്‍ക്കറ്റും പരിസരങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെന്നൈ ഡിസിപി സന്ദര്‍ശിച്ചിരുന്നു.

Chennai DCP  Koyambedu Market region  COVID-19 positive cases  Kilpauk Medical College Hospital  Chennai DCP tests positive  ചെന്നൈ ഡിസിപിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു  കൊവിഡ് 19
ചെന്നൈ ഡി സി പിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

By

Published : May 5, 2020, 10:11 AM IST

ചെന്നൈ: തമിഴ്‌നാട്ടില്‍ പൊലീസ് ഡിസിപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈ പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി അദ്ദേഹം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോയമ്പേട് മാര്‍ക്കറ്റില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്‌ത മേഖലയാണ് കോയമ്പേട് മാര്‍ക്കറ്റും പരിസരങ്ങളും. കൊവിഡ് പ്രാരംഭ ലക്ഷണങ്ങള്‍ കാണിച്ച അദ്ദേഹത്തിന് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കിലാപുക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ് അദ്ദേഹം. ഇതോടെ അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ ക്വാറന്‍റൈയിനിലാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details