കേരളം

kerala

ETV Bharat / bharat

പ്രിന്‍റിങ് പ്രസ് ഉടമയെ തട്ടികൊണ്ടുപോയ കേസിൽ നാല് പേർ പിടിയിൽ - പ്രിന്റിംഗ് പ്രസ് ഉടമ

ചെന്നൈ സ്വദേശി ദിവാൻ അക്ബറിനെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് അജ്ഞാതർ തട്ടികൊണ്ടുപോവുകയായിരുന്നു. പണം ലഭിച്ച ശേഷം അക്രമികൾ ഇയാളെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ക്രിമിനൽ ഗുണ്ടാ നേതാവ് തൗഫീഖ് ഉൾപ്പെടെ നാല് പേരാണ് പിടിയിലായത്.

Chennai businessman 2 crore ransom hawala angle Diwan Akbar Thoufique പ്രിന്റിംഗ് പ്രസ് ഉടമ നാല് പേർ പിടിയിൽ
Chennai businessman 2 crore ransom hawala angle Diwan Akbar Thoufique പ്രിന്റിംഗ് പ്രസ് ഉടമ നാല് പേർ പിടിയിൽ

By

Published : Aug 27, 2020, 12:53 PM IST

ചെന്നൈ: പ്രിന്‍റിങ് പ്രസ് ഉടമ ദിവാൻ അക്ബറിനെ തട്ടികൊണ്ടുപോയ കേസിൽ നാല് പേരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശി ദിവാൻ അക്ബറിനെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് അജ്ഞാതർ തട്ടികൊണ്ടുപോവുകയായിരുന്നു. പണം ലഭിച്ച ശേഷം അക്രമികൾ ഇയാളെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ക്രിമിനൽ ഗുണ്ടാ നേതാവ് തൗഫീഖ് ഉൾപ്പെടെ നാല് പേരാണ് പിടിയിലായത്. വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ തൗഫീഖ്.

തഞ്ചാവൂരിൽ നിന്നാണ് വ്യവസായി ദിവാൻ അക്ബറിനെ കിഡ്നാപ്പ് ചെയ്തത്. എട്ടംഗ സംഘമാണ് തന്നെ കിഡ്നാപ്പ് ചെയ്തതെന്ന് ദിവാൻ അക്ബർ പൊലീസിന് മൊഴി നൽകി. പൊലീസും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details