ചെന്നൈ:ഇന്ത്യന്‍ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 2ന്‍റെ വിക്രം ലാന്‍ഡറിന്‍റെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയതിന് പിന്നില്‍ ചെന്നൈ സ്വദേശിയായ എഞ്ചിനിയര്‍ ഷൺമുഖ സുബ്രഹ്മണ്യനാണ്. സെപ്‌റ്റംബര്‍ ആറിന് വിക്ഷേപിച്ച വിക്രം ലാന്‍ഡര്‍ സോഫ്‌റ്റ് ലാന്‍ഡിങ് നടത്തുന്നതിനിടയില്‍ ഐഎസ്‌ആര്‍ഒയുമായി ആശയവിനിമയം നഷ്‌ടപ്പെട്ടതിനെ തുടര്‍ന്ന് കാണാതാവുകയായിരുന്നു. ലാന്‍ഡര്‍ പതിച്ച ഭാഗത്ത് നിന്നും 750 മീറ്റര്‍ മാറി വടക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നാണ് ലാന്‍ഡറിന്‍റെ അവശിഷ്‌ടങ്ങൾ ലഭിച്ചത്.
വിക്രം ലാന്‍ഡറിന്‍റെ അവശിഷ്‌ടങ്ങൾ കണ്ടെത്താന്‍ സഹായിച്ചത് ചെന്നൈ സ്വദേശി - വിക്രം ലാന്‍ഡറിന്‍റെ അവശിഷ്‌ടങ്ങൾ കണ്ടെത്താന്‍ സഹായിച്ചത് ചെന്നൈ സ്വദേശി
ചെന്നൈ സ്വദേശിയായ എന്‍ജിനിയര്‍ ഷൺമുഖ സുബ്രഹ്മണ്യനാണ് ഇന്ത്യന്‍ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 2ന്‍റെ വിക്രം ലാന്‍ഡറിന്‍റെ അവശിഷ്‌ടങ്ങൾ കണ്ടെത്താന്‍ നാസയെ സഹായിച്ചത്.
സെപ്‌റ്റംബര്‍ ഏഴിന് സോഫ്‌റ്റ് ലാന്‍ഡിങ് നടത്തുന്നതിനിടയില്‍ ബന്ധം നഷ്‌ടപ്പെട്ട ലാന്‍ഡറിനെ ഐഎസ്‌ആര്‍ഒ നേരത്തെ കണ്ടെത്തിയിരുന്നുവെങ്കിലും ആശയവിനിമയത്തിന് സാധിച്ചിരുന്നില്ല. സെപ്‌റ്റംബര്‍ 26ന് നാസ ചന്ദ്രോപരിതലത്തിന്‍റെ ചിത്രങ്ങൾ പുറത്ത് വിടുകയും ജനങ്ങളോട് ആ ചിത്രങ്ങൾ മുന്‍ ചിത്രങ്ങളുമായി താരതമ്യം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
നാസ പുറത്തുവിട്ട ചിത്രങ്ങൾ മുന്‍ ചിത്രങ്ങളുമായി തന്‍റെ ലാപ്‌ടോപില്‍ താരതമ്യം ചെയ്‌തിരുന്നുവെന്നും സുഹൃത്തുകളും മറ്റും സഹായിച്ചിരുന്നതായും ഷൺമുഖം പറഞ്ഞു. ആദ്യം ബുദ്ധിമുട്ടായിരുന്നുവെങ്കിലും അധ്വാനത്തിലുടെ കണ്ടെത്തിയാണ് ഒക്‌ടോബര്‍ മൂന്ന് ട്വിറ്ററിലുടെ അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് കൂടുതല്‍ പരിശോധനകൾ നടത്തി രണ്ട് മാസത്തിന് ശേഷമാണ് നാസ ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചത്.