കേരളം

kerala

ETV Bharat / bharat

കൊവിഡ് 19; ഡല്‍ഹിയില്‍ മാസ്കുകളും സാനിറ്റൈസറുകളും കിട്ടാനില്ല - Chemist shops

ഒന്നിലധികം തവണയാണ് മാസ്കുകളുടെ വില വർധിച്ചത് . നേരത്തെ 50-60 രൂപയ്ക്ക് വിറ്റ മാസ്കുകൾക്ക് ഇപ്പോൾ 150 രൂപയാണ് ഈടാക്കുന്നത്.

കൊവിഡ് 19  മാസ്കുകളും സാനിറ്റൈസറുകളും  വില വർദ്ധിച്ചത്  Chemist shops  hand sanitizers, face masks
കൊവിഡ് 19;വിപണികളിൽ മാസ്കുകളും സാനിറ്റൈസറുകളും കിട്ടാനില്ല

By

Published : Mar 5, 2020, 1:21 PM IST

ന്യൂഡൽഹി: കൊവിഡ് 19 പകർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഡല്‍ഹിയില്‍ വിപണികളിൽ മാസ്കുകളും സാനിറ്റൈസറുകളും കിട്ടാനില്ല. ഒന്നിലധികം തവണയാണ് മാസ്കുകളുടെ വില വർധിച്ചത്. നേരത്തെ 50-60 രൂപയ്ക്ക് വിറ്റ മാസ്കുകൾക്ക് ഇപ്പോൾ 150 രൂപയാണ് ഈടാക്കുന്നത്. മാസ്കുകൾ ലഭിക്കാത്തതിനാൽ ആളുകൾക്ക് തൂവാലകൾ ഉപയോഗിച്ച് മുഖം മറക്കേണ്ടി വരുന്നു.

മാസ്കുകളുടെയും സാനിറ്റൈസറുകളും ലഭിക്കാത്തത് ജനങ്ങളിൽ ഭീതി വർധിപ്പിക്കുന്നതായി നായ്ബസ്തിയിലെ കെമിസ്റ്റ് അസോസിയേഷൻ ട്രഷറർ മോഹിത് ഗോയൽ പറഞ്ഞു. 50-60 രൂപയ്ക്ക് വിറ്റിരുന്ന എൻ -95 മാസ്കിന്‍റെ വില ഇപ്പോള്‍ 280 മുതല്‍ 300വരെ ആണെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details