കെമിക്കൽ ഫാക്‌ടറി വെയർഹൗസിൽ തീപിടിത്തം - രേഖാ കെമിക്കൽ ഫാക്‌ടറി
അശ്രദ്ധമായി കെമിക്കലുകൾ സൂക്ഷിച്ചതാണ് തീപിടിക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു
ബെംഗലൂരു:രേഖാ കെമിക്കൽ ഫാക്‌ടറിയുടെ മൈസൂർ റോഡിലെ വെയർഹൗസിൽ തീപിടുത്തം. ഇന്നലെ രാവിലെ ആണ് തീപിടിത്തം ഉണ്ടായത്. സാനിറ്റൈസറുകളും തിന്നറുകളുമുണ്ടാക്കുന്ന കമ്പനിയുടെ കെമിക്കലുകൾ സൂക്ഷിക്കുന്ന ഫാക്‌ടറിയാണിത്. അശ്രദ്ധമായി കെമിക്കലുകൾ സൂക്ഷിച്ചതാണ് തീപിടിക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. തീപിടിത്തം ഉണ്ടായ ഉടനെ വെയർഹൗസിന്‍റെ 200 മീറ്റർ ചുറ്റളവിലുള്ള ജനങ്ങളെ ഒഴിപ്പിച്ചു. അപകടത്തിൽ ഒരു തൊഴിലാളിക്ക് പൊള്ളലേറ്റിട്ടുണ്ട്. അതേ സമയം വെയർഹൗസിന് ലൈസൻസ് ഇല്ലെന്നും ഉടമകൾ ഒളിവിലാണെന്നും ഡി.സി.ഒ സഞ്ജീവ് പാട്ടീൽ അറിയിച്ചു.