കേരളം

kerala

ETV Bharat / bharat

അഭിനന്ദന്‍റെ മാതാപിതാക്കള്‍ക്ക് വിമാനത്തില്‍ ഊഷ്മള വരവേല്‍പ്പ് - ഡല്‍ഹി വിമാനത്താവളം

പാക് സൈന്യത്തിന്‍റെ പിടിയില്‍ മനഃസാന്നിധ്യം ചോരാതെയുള്ള അഭിനന്ദന്‍റെ മറുപടികള്‍ രാജ്യത്തിന് ഏറെ അഭിമാനകരമായിരുന്നു. അഭിനന്ദന്‍റെ രാജ്യസ്നേഹവും ധീരതയും പാക് മാധ്യമങ്ങള്‍ വരെ പുകഴ്ത്തിയിരുന്നു. അര്‍ധരാത്രിയോടെയാണ് മാതാപിതാക്കള്‍ സഞ്ചരിച്ച വിമാനം ഡല്‍ഹിയിലെത്തിയത്.

അഭിനന്ദന്‍റെ മാതാപിതാക്കള്‍ക്ക് വരവേല്‍പ്പ്

By

Published : Mar 1, 2019, 1:20 PM IST

വാഗാ അതിര്‍ത്തിയില്‍ പാക് സൈന്യം ഇന്ത്യക്ക് കൈമാറുന്ന മകനെ സ്വീകരിക്കാന്‍ ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട മാതാപിതാക്കള്‍ക്ക് വിമാനത്തിനുളളില്‍ ഊഷ്മള വരവേല്‍പ്പ്. മുന്‍ എയര്‍മാര്‍ഷല്‍ എസ് വര്‍ധമാനും ഭാര്യ ശോഭ വര്‍ധമാനും നിറഞ്ഞ കയ്യടികള്‍ക്ക് ഇടയിലൂടെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയത്. എഴുന്നേറ്റ് നിന്ന് ആശംസകള്‍ അറിയിച്ചും കരഘോഷം മുഴക്കിയും അഭിനന്ദന്‍റെ മാതാപിതാക്കളെ വിമാനത്തിനുള്ളില്‍ നിന്ന് യാത്രയാക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

പാക് സൈന്യത്തിന്‍റെപിടിയില്‍ മനഃസാന്നിധ്യം ചോരാതെയുള്ള അഭിനന്ദന്‍റെ മറുപടികള്‍ രാജ്യത്തിന് ഏറെ അഭിമാനകരമായിരുന്നു. അഭിനന്ദന്‍റെ രാജ്യസ്നേഹവും ധീരതയും പാക് മാധ്യമങ്ങള്‍ വരെ പുകഴ്ത്തിയിരുന്നു. അര്‍ധരാത്രിയോടെയാണ് മാതാപിതാക്കള്‍ സഞ്ചരിച്ച വിമാനം ഡല്‍ഹിയിലെത്തിയത്.

അഭിനന്ദന്‍റെ മാതാപിതാക്കള്‍ക്ക് വരവേല്‍പ്പ്

അഭിനന്ദന്‍റേതെന്ന പേരില്‍ വീഡിയോകള്‍ പുറത്തുവന്നപ്പോഴും കുടുംബം ഏറെ ധീരമായാണ് അവയെ നേരിട്ടത്. അനാവശ്യ പ്രതികരണങ്ങള്‍ക്ക് നില്‍ക്കാതെ സമചിത്തതോടെയാണ് പെരുമാറിയത്. മകന് മുറിവേറ്റിട്ടില്ല, മാനസികമായി തളര്‍ന്നിട്ടില്ലെന്നുമാണ് വീഡിയോകളെ കുറിച്ച് പിതാവ് മുന്‍ എയര്‍മാര്‍ഷല്‍ എസ് വര്‍ധമാന്‍ പറഞ്ഞത്. മകന്‍റെ തിരിച്ച് വരവിനായി പ്രാര്‍ഥിച്ചവര്‍ക്കും പ്രയത്നിച്ചവര്‍ക്കും മാതാപിതാക്കള്‍ നന്ദി അറിയിച്ചു.

നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാക് വ്യോമസേനാവിമാനം എഫ് 16 വെടിവെച്ചു വീഴ്ത്തിയതിനു പിന്നാലെ വിംഗ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാന്‍ പാക് സൈന്യത്തിന്‍റെ പിടിയിലാകുകയായിരുന്നു. സമാധാന സന്ദേശം എന്ന നിലയില്‍ വ്യാഴാഴ്ചയാണ് അഭിനന്ദനെ ഇന്ത്യക്ക് കൈമാറുന്ന വിവരം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചത്.

ABOUT THE AUTHOR

...view details