മടങ്ങി എത്തുന്നവരെ പരിശോധിക്കാൻ 14 ചെക്ക് പോസ്റ്റുകൾ നിർമിച്ച് തമിഴ്നാട് - തമിഴ്നാട് സർക്കാർ
മടങ്ങി എത്തുന്നവരെ ഓരോ ചെക്ക് പോസ്റ്റുകളിലും കൊവിഡ് പരിശോധക്ക് വിധേയമാക്കും.
![മടങ്ങി എത്തുന്നവരെ പരിശോധിക്കാൻ 14 ചെക്ക് പോസ്റ്റുകൾ നിർമിച്ച് തമിഴ്നാട് Check posts migrant Tamil Nadu മടങ്ങി എത്തുന്നവരെ പരിശോധിക്കാൻ 14 ചെക്ക് പോസ്റ്റുകൾ നിർമിച്ച് തമിഴ്നാട് തമിഴ്നാട് സർക്കാർ 14 ചെക്ക് പോസ്റ്റുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7013385-809-7013385-1588316400554.jpg)
ചെന്നൈ: അയൽ സംസ്ഥാനങ്ങളിൽ നിന്നും മടങ്ങി എത്തുന്ന കുടിയേറ്റ തൊഴിലാളികളെ പരിശോധിക്കുന്നതിനായി 14 ചെക്ക് പോസ്റ്റുകൾ നിർമിച്ച് തമിഴ്‌നാട് സർക്കാർ. വെല്ലൂർ, അനൈകട്ട്, കട്‌പാടി, ഗുഡിയാട്ടം, പെർനാംബട്ട് താലൂക്കുകളിലെ അതിർത്തി പ്രദേശങ്ങളിലൂടെ വരുന്നവരെ ഓരോ ചെക്ക് പോസ്റ്റിലും കൊവിഡ് പരിശോധനക്ക് വിധേയമാക്കും. കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചാൽ മാത്രമേ സ്വന്തം ജില്ലയിലേക്ക് കടത്തി വിടൂ എന്ന് അധികൃതർ അറിയിച്ചു. ഓരോ ചെക്ക് പോസ്റ്റുകളിലും മെഡിക്കൽ ടീമുകൾ ഉണ്ടായിരിക്കും. കൊവിഡ് പരിശോധനാ ഫലം ലഭിക്കുന്നത് വരെ ആളുകളെ അതത് ഇടങ്ങളിൽ നിരീക്ഷണത്തിൽ പാർപ്പിക്കും.