റായ്‌പൂർ: ഛത്തീസ്‌ഗഡിലെ റായ്‌ഗ ജില്ലയിൽ കല്‍ക്കരി മോഷണവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തവരില്‍ സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്‌സ് ലിമിറ്റഡിന്‍റെ (എസ്ഇസിഎൽ) ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. ഘർഗോദ പ്രദേശത്തെ ജമ്പാലി ഖനികളിൽ നിന്ന് ഖനി ഉദ്യോഗസ്ഥർ കൽക്കരി മോഷ്‌ടിക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് നടപടി.
കൽക്കരി മോഷണം; ഖനി ഉദ്യോഗസ്ഥർ അറസ്റ്റിൽ - കൽക്കരി മോഷണം
ഖനി പ്രദേശത്ത് സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ നീക്കം ചെയ്‌താണ് കൽക്കരി മോഷണം നടത്തിയിരുന്നത്.
സംഭവത്തില്‍ ആറ് പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. അസിസ്റ്റന്‍റ് മാനേജർ ജമ്പാലി മൈൻസ് (എസ്ഇസിഎൽ) സുമന്ത കുമാർ (40), എസ്ഇസിഎൽ ബാരിയർ ഓപ്പറേറ്റർ യോഗേഷ് സിംഗ് (32), ഈശ്വർ സാഹു (32), യശ്വന്ത് കുമാർ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. കൽക്കരി മോഷ്‌ടിക്കുമ്പോഴെല്ലാം ഖനി പ്രദേശത്ത് സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാറുണ്ടായിരുന്നു. മോഷണത്തിന് ശേഷം ഇത് തുറന്ന വിപണിയിൽ വിൽക്കുകയായിരുന്നുവെന്ന് എസ്.പി പറഞ്ഞു.
ഈ മാസം ആദ്യം പഞ്ചിപാത്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് രണ്ട് ട്രക്കുകളിൽ കടത്തുകയായിരുന്ന 60 ടൺ കൽക്കരി പൊലീസ് പിടിച്ചെടുത്തിരുന്നു. ട്രക്കുകൾ വ്യാജ രജിസ്ട്രേഷൻ നമ്പറുകളാണ് ഉപയോഗിക്കുന്നതെന്നും ജമ്പാലി ഖനികളിൽ നിന്ന് ചരക്ക് കയറ്റിയിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണമാണ് കൂടുതല്‍ ഉദ്യോഗസ്ഥരുടെ അറസ്റ്റിലേക്ക് നയിച്ചത്.