ഹൈദരാബാദ്:ചാർമിനാറിന്‍റെ തൂണുകളിലൊന്ന് കഴിഞ്ഞ ബുധനാഴ്ച രാത്രി വീണു. ഹൈദരാബാദിന്‍റെ സ്മാരക പ്രതീകമാണ് ചാര്‍മിനാര്‍. 428 വര്‍ഷം പഴക്കമുള്ള ചാർമിനാറിന്‍റെ ദൃഢതയെക്കുറിച്ച് ഇതോടെ ചോദ്യങ്ങൾ ഉയർന്നു. 56 മീറ്റർ നീളമുള്ള ഗോപുരത്തിൽ ചെയ്തു വന്ന അറ്റകുറ്റ പണികൾ നഗരത്തിൽ പെയ്ത കാലോചിതമല്ലാത്ത മഴ മൂലം തകർന്നടിഞ്ഞു.
ചാർമിനാറിന്‍റെ തൂണുകളിലൊന്ന് നിലം പതിച്ചു - തൂൺ
എഡി 1591ൽ മുഹമ്മദ് ക്വിലി കുത്തബ് ഷാ പണിതുയർത്തിയതാണ് ചാർമിനാർ. നിലത്ത് നിന്ന് 160 അടി ഉയരത്തിലാണ് കെട്ടിടം
സംഭവത്തോടെ ചാർമിനാറിന്‍റെ സുരക്ഷ സംബന്ധിച്ച് പൈതൃക പ്രേമികൾക്കിടയിൽ ചോദ്യങ്ങൾ ഉയർന്നിരിക്കുകയാണ്. ഏറേ ജനസമ്മതിയുള്ള മേഖലയായതിനാൽ തകർന്ന ഭാഗത്തിന് ചുറ്റും പൊലീസ് അകമ്പടിയോടെ വേർത്തിരിച്ചിട്ടുണ്ട്. ആയിരക്കണകണക്കിന് വിദേശീരേയും ഉപഭോക്താക്കളേയും ദിവസേന സ്വീകരിക്കുന്ന മേഖലയാണ് ചാർമിനാർ. ചാർമിനാറിന്‍റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇന്ത്യയുടെ ആർക്കിയോളജിക്കൽ സർവ്വേ വിഭാഗം ആരംഭിച്ച് കഴിഞ്ഞു. എഡി 1591ൽ മുഹമ്മദ് ക്വിലി കുത്തബ് ഷാ പണിതുയർത്തിയതാണ് ചാർമിനാർ. നിലത്ത് നിന്ന് 160 അടി ഉയരത്തിലാണ് കെട്ടിടം. ഉറുദു പദമായ ചാർമിനാർ എന്ന വാക്കിനർത്ഥം നാല് ഗോപുരങ്ങൾ എന്നാണ്.