ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ ചന്ദ് ബാഗ് പ്രദേശത്ത് നടന്ന കലാപവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ ആം ആദ്മി കൗൺസിലർ താഹിർ ഹുസൈൻ, സഹോദരൻ, മറ്റ് പതിനഞ്ച് കുറ്റവാളികൾക്കുമെതിരെ ഡൽഹി പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിക്കും. കർക്കാർഡൂമ കോടതിയിൽ 1000 പേജുള്ള കുറ്റപത്രമാണ് സമർപ്പിക്കുക. ഇന്‍റലിജന്‍സ് ബ്യൂറോ അംഗം അങ്കിത് ശർമയുടെ കൊലപാതക കേസിലും താഹിറിനെ പ്രതിയാക്കിയിട്ടുണ്ട്.
ഡൽഹി കലാപം; കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും
സസ്പെൻഷനിലായ ആം ആദ്മി കൗൺസിലർ താഹിർ ഹുസൈൻ, സഹോദരൻ, മറ്റ് പതിനഞ്ച് കുറ്റവാളികൾ എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിക്കുക
ഡൽഹി കലാപം; കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും
അതേസമയം ഹെഡ് കോൺസ്റ്റബിൾ ദീപക് ദാഹിയക്ക് നേരെ വെടിയുതിർത്ത ഷാരൂഖ് പത്താനെതിരെ ഇതിനകം കുറ്റപത്രം സമർപ്പിച്ച് കഴിഞ്ഞു. ഫെബ്രുവരി 24 നാണ് പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) പിന്തുണക്കുകയും എതിർക്കുകയും ചെയ്ത സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെ 53 പേർ കൊല്ലപ്പെട്ടിരുന്നു.