കേരളത്തിലെ തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് - 10 Tablighi members
ലോക്ക് ഡൗൺ ഉത്തരവ് ലംഖിച്ച ഇവർക്കെതിരെ ഐപിസി, പകർച്ചവ്യാധി നിയമങ്ങൾ എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
![കേരളത്തിലെ തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് കുറ്റപത്രം ഐപിസി, പകർച്ചവ്യാധി നിയമങ്ങൾ പ്രോസിക്യൂഷൻ ലോക്ക് ഡൗൺ തബ്‌ലീഖ് ജമാഅത്ത് Charge sheet 10 Tablighi members lockdown](https://etvbharatimages.akamaized.net/etvbharat/prod-images/768-512-04:37:06:1592824026-tablighi-1-2206newsroom-1592824005-288.jpg)
തബ്‌ലീഗ് ജമാഅത്തിൽ പങ്കെടുത്ത 10 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
ന്യൂഡൽഹി: കേരളത്തിൽ നിന്നും കർണാടകയിൽ നിന്നുമുള്ള 10 തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് യു.പി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ലോക്ക് ഡൗൺ ഉത്തരവ് ലംഘിച്ച ഇവർക്കെതിരെ ഐപിസി, പകർച്ചവ്യാധി നിയമങ്ങൾ എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഏപ്രിലിൽ ന്യൂ മണ്ഡി പൊലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കൂടാതെ നേപ്പാളിൽ നിന്നുള്ള 12 തബ്‌ലീഗ് ജമാഅത്ത് അംഗങ്ങൾക്കെതിരെയും പ്രത്യേക കുറ്റപത്രം മുസാഫർനഗർ കോടതിയിൽ സമർപ്പിച്ചു.