ബെംഗളുരു:ചന്ദ്രയാൻ-3ന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. കെ.ശിവൻ. ഗഗയാൻ പദ്ധതിയും പുരോഗമിക്കുകയാണെന്നും 2022ൽ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ബഹിരാകാശത്തേക്ക് ആളുകളെ അയക്കുന്ന പദ്ധതിയാണ് ഗഗയാൻ.
ചന്ദ്രയാൻ-3ന് കേന്ദ്രസര്‍ക്കാരിന്‍റെ അംഗീകാരം - 2022ൽ ഗഗയാൻ
ഐഎസ്ആർഒയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുകയാണ് ലക്ഷ്യമെന്നും തൂത്തുക്കുടിയിൽ സ്പേസ് പോർട്ട് നിർമിക്കാനുള്ള സ്ഥലം ഏറ്റെടുക്കാൻ നടപടിയെടുത്തെന്നും ചെയർമാൻ കെ.ശിവൻ അറിയിച്ചു
ഐഎസ്ആർഒയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് ഐഎസ്ആർഒ ചെയർമാൻ അറിയിച്ചു. ഇതിന്‍റെ ഭാഗമായി തൂത്തുക്കുടിയിൽ സ്പേസ് പോർട്ട് നിർമിക്കാനുള്ള സ്ഥലം ഏറ്റെടുക്കാൻ നടപടി സ്വീകരിച്ചു കഴിഞ്ഞു. ഹൈസ്‌കൂള്‍ വിദ്യാർഥികളെ ഐഎസ്ആർഒയിൽ എത്തിച്ച് സ്പേസ് സയൻസ് പരിചയപ്പെടുത്തി. യങ് ഇന്ത്യ പോലുള്ള ഇത്തരം പദ്ധതികൾ ഐഎസ്ആർഒയുടെ നേട്ടമാണ്. പിഎസ്എൽവി വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുന്നതിനും ഐഎസ്ആർഒ ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2019 ലെ ഐഎസ്ആർഒയുടെ നേട്ടങ്ങൾ ഓർമിപ്പിച്ചാണ് അദ്ദേഹം വാർത്താ സമ്മേളനം നടത്തിയത്.