ഹൈദരാബാദ്:ചരിത്രം കുറിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളോടെയുമായിരുന്നു ഇന്ത്യ. ചന്ദ്രയാന്‍ -2 ന്‍റെ ഭാഗമായ വിക്രം ലാന്‍ഡറിന്‍റെ ദൗത്യത്തിന് വേണ്ടി എല്ലാ തയ്യാറെടുപ്പുകളും സജ്ജമായിരുന്നു. പക്ഷേ, ചന്ദ്രനില്‍ നിന്ന് 2.1 കിലോമീറ്ററില്‍ വെച്ച് സിഗ്നല്‍ നഷ്ടമായി. വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ വ്യക്തമാക്കി. നല്ലൊരു പ്രയത്നമാണ് നിങ്ങള്‍ കാഴ്ചവെച്ചതെന്നും ശാസ്ത്രജ്ഞരോട് ധൈര്യമായിരിക്കണമെന്നും പ്രധാമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇതുവരെ കൈവരിച്ചത് ചെറിയ നേട്ടമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. തുടര്‍ന്ന് ഇസ്രോയില്‍ ദൃശ്യങ്ങള്‍ കാണാനെത്തിയ കുട്ടികളോടും സംസാരിച്ചാണ് പ്രധാനമന്ത്രി മടങ്ങിയത്
ദൗത്യം തുടങ്ങിയ ഉദ്വേഗ നിമിഷങ്ങളിലൂടെ...
കൃത്യം 1.38 ന് തന്നെ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലിറങ്ങാനുള്ള ശ്രമം തുടങ്ങി. 1.40-വിക്രം ലാൻഡറിന്‍റെ പരുക്കൻ ബ്രേക്കിങ് വേഗത കുറയ്ക്കാൻ തുടങ്ങുന്നു. ചന്ദ്രയാൻ-2, 15 മിനിറ്റിനുള്ളിൽ ചന്ദ്രന്‍റെ ഉപരിതലത്തിൽ സ്പർശിക്കും
1.43-വിക്രം ലാൻഡറിന്‍റെ ചന്ദ്രനിലേക്കുള്ള ഇറക്കം നടക്കുന്നു. എല്ലാം ശരിയായാല്‍ 10 മിനിറ്റിനുള്ളിൽ ചന്ദ്രന്‍റെ ഉപരിതലത്തിൽ സ്പർശിക്കും.
1.46- വിക്രം ലാൻഡർ ലാൻഡിങ് സൈറ്റിൽ നിന്ന് 75 കിലോമീറ്റർ അകലെയാണ്.
1.49-വിക്രം ലാൻഡറിന്‍റെ പരുക്കൻ ഘട്ടം വിജയകരമായി പൂർത്തിയായി. ബ്രേക്കിങ് ഘട്ടവും തുടങ്ങി.
1.51-മികച്ച ബ്രേക്കിംഗ് ഘട്ടവും വിജയകരമായി പൂർത്തിയാക്കി. വിക്രം ലാൻഡർ ഇപ്പോൾ ചന്ദ്രന്‍റെ ഉപരിതലത്തിൽ നിന്ന് 400 മീറ്ററിൽ താഴെയാണ്.
2.01-വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നലിനായി ഇസ്രോ ആസ്ഥാനം കാത്തിരിക്കുന്നു. ഇസ്രോ ആസ്ഥാനത്ത് ഉണ്ടായിരുന്ന എല്ലാവരും ഉൾപ്പെടെ നിരവധി പേരെ ആശങ്കാകുലരാക്കി.