കേരളം

kerala

ETV Bharat / bharat

ചന്ദ്രയാൻ 2 ; യുവാക്കൾക്കിടയിൽ ജിജ്ഞാസയുണർത്തിയെന്ന് പ്രധാനമന്ത്രി - Indian-International Science Festival

കൊൽക്കത്തയിൽ നടന്ന ഇന്ത്യൻ- അന്താരാഷ്ട്ര ശാസ്ത്രമേളയിൽ ശാസ്ത്രജ്ഞരെ പ്രശംസിക്കുന്നതിനിടെ ആയിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

ചന്ദ്രയാൻ 2 ൻ്റെ വിജയം യുവാക്കൾക്കിടയിൽ ജിജ്ഞാസയുണർത്തിയെന്ന് പ്രധാനമന്ത്രി

By

Published : Nov 6, 2019, 7:48 AM IST

കൊൽക്കത്ത: ചന്ദ്രയാൻ 2 ൻ്റെ വിജയം യുവാക്കൾക്കിടയിൽ ശാസ്ത്രത്തെ കുറിച്ച് ജിജ്ഞാസയുണ്ടാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊൽക്കത്തയിൽ നടന്ന ഇന്ത്യൻ -അന്താരാഷ്ട്ര ശാസ്ത്രമേളയിൽ ശാസ്ത്രജ്ഞരെ പ്രശംസിക്കുന്നതിനിടെ ആയിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. വീഡിയോ കോൺഫറൻസിലൂടെയാണ് നരേന്ദ്ര മോദി ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്‌തത്.

ശാസ്ത്രവും സാങ്കേതികവിദ്യയും പുരോഗമിക്കാതെ ലോകത്തിലെ ഒരു രാജ്യവും പുരോഗമിക്കുകയില്ലെന്നും ശാസ്ത്രം നൂഡിൽസ് തയ്യാറാക്കുന്നത് പോലെ ഉടനടി ഫലം പ്രതീക്ഷിക്കരുതെന്നും മോദി ശാസ്ത്രമേളയിൽ പറഞ്ഞു. ചന്ദ്രയാൻ 2 വിജയം ആയിരുന്നെന്നും എന്നാൽ ആസൂത്രണം ചെയ്ത പോലെ പദ്ധതി നടന്നില്ലെങ്കിലും ശാസ്ത്രനേട്ടങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് ചന്ദ്രയാൻ 2 പ്രധാന നേട്ടമാണെന്നും മോദി പറഞ്ഞു.

ABOUT THE AUTHOR

...view details