കേരളം

kerala

By

Published : Sep 6, 2019, 8:13 PM IST

ETV Bharat / bharat

ചന്ദ്രയാൻ -2: ചരിത്രപരമായ ലാൻഡിങിന് മുമ്പായി 'വിക്രത്തി'ന് ആശംസകൾ

െഎഎസ്ആർഒ പുറത്തിറക്കിയ ലാൻഡർ 'വിക്ര'വും ഓർബിറ്റൽ തമ്മിലുള്ള കാർട്ടൂൺ സ്ട്രിപ്പ് ശ്രദ്ധ പിടിക്കുന്നു.

ചന്ദ്രയാൻ -2

ഹൈദരാബാദ്: ചന്ദ്രയാൻ -2 ചാന്ദ്ര ദൗത്യത്തിൻ്റെ സോഫ്റ്റ് ലാൻഡിങിന് മണിക്കൂറുകൾ ബാക്കി നിൽക്കേ ലാൻഡർ 'വിക്ര'ത്തിന് യാത്ര പറഞ്ഞു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) പുറത്തിറക്കിയ ഒരു കാർട്ടൂൺ സ്ട്രിപ്പിൽ, വിക്രം ലാൻഡറും ഓർബിറ്ററും അവരുടെ 47 ദിവസത്തെ യാത്രയുടെ ചരിത്രപരമായ അന്തിമഘട്ട മണിക്കൂറുകൾക്ക് മുമ്പ് ആശംസകൾ കൈമാറുന്നതായാണ് കാണിക്കുന്നത്.

ലാൻഡർ ഇപ്പോൾ ഒരു ഭ്രമണപഥത്തിലാണെന്നും 70 ഓളം തെക്ക് അക്ഷാംശത്തിൽ രണ്ട് ഗർത്തങ്ങളായ മാൻസിനസ് സി, സിമ്പെലിയസ് എൻ എന്നിവയ്ക്കിടയിലുള്ള ഉയർന്ന സമതലത്തിൽ ലാൻഡറും റോവറും സോഫ്റ്റ് ലാൻഡിംഗിന് ശ്രമിക്കുമെന്നും ഐഎസ്ആർഒ അറിയിച്ചു. 'വിക്രം'വും 'പ്രജ്ഞാ'നും സെപ്റ്റംബർ ഏഴിന് പുലർച്ചെ ഒന്നിനും രണ്ടിനും ഇടയിൽ പവർ-ഡിസൻ്റിനായും തുടർന്ന് പുലർച്ചെ 1.30 നും 2.30 നും ടച്ച്ഡൗൺിനായും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details