ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാന്‍ 2 ചന്ദ്രനിലേക്കുള്ള ലാന്‍റിങ് ആരംഭിച്ചു. പേടകയാത്രയുടെ നിര്‍ണായകഘട്ടമായ ഓർബിറ്ററും വിക്രം ലാൻഡറും രണ്ടായി വേർപെടുന്ന പ്രകൃയ ഉച്ചയ്ക്ക് 1.15ന് വിജയകരമായി നടപ്പിലായി.
അഭിമാനത്തോടെ ചന്ദ്രയാന്‍ 2; ഓർബിറ്ററില്‍ നിന്ന് ലാൻഡർ വേർപെട്ടു - ചന്ദ്രനിലേക്കുള്ള ലാന്‍റിങ് ആരംഭിച്ച് ചന്ദ്രയാന്‍
പേടകയാത്രയുടെ നിര്‍ണായകഘട്ടമായ ഓർബിറ്ററും വിക്രം ലാൻഡറും രണ്ടായി വേർപെടുന്ന പ്രകൃയയാണ് ഉച്ചയ്ക്ക് 1.15ന് വിജയകരമായി നടപ്പിലായത്.
നിലവില്‍ ചന്ദ്രനിൽ നിന്ന് 119 കിലോമീറ്റർ അടുത്ത ദൂരവും 127 കിലോമീറ്റർ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹമുള്ളത്. അഞ്ചുഘട്ടങ്ങളിലായി നടക്കുന്ന ഭ്രമണപഥ മാറ്റങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രയാന്‍ 2 ലാന്‍റിങ്ങ് ആരംഭിച്ചിരിക്കുന്നത്. ഇന്നലെയാണ് ഉപഗ്രഹത്തിന്‍റെ അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥ മാറ്റം നടന്നത്. സെപ്റ്റംബർ മൂന്നിനും നാലിനുമായി വിക്രം ലാൻഡർ വീണ്ടും രണ്ട് തവണയായി ഭ്രമണപഥം താഴ്ത്തി ചന്ദ്രോപരിതലത്തിൽ നിന്നുള്ള അകലം കുറയ്ക്കും. തുടര്‍ന്ന് ചന്ദ്രന്‍റെ ഉപരിതലത്തിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ പേടകം ഭൂമിയിലേക്കെത്തിക്കും. ലാന്‍റിങ് കൃത്യമായി നടക്കുന്നതിനാവശ്യമായ മാപ്പുകള്‍ തയാറാക്കുന്നതിന് ഈ ചിത്രങ്ങള്‍ ഉപയോഗിക്കും. സെപ്റ്റംബർ ഏഴിന് പുലർച്ചെ 1.30നും 2.30നും ഇടയില്‍ ചന്ദ്രയാന്‍ 2 ചന്ദ്രോപരിതലത്തിൽ ഇറങ്ങും. ദൗത്യം വിജയകരമായാൽ സോഫ്റ്റ് ലാൻഡിങ് വിജയകരമായി പൂർത്തിയാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.