കേരളം

kerala

ETV Bharat / bharat

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ-2 ഭ്രമണ പഥത്തിലെത്തിയിട്ട് ഒരു വര്‍ഷം - ഒരു വർഷം പൂർത്തിയാക്കി

ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യം ചന്ദ്രയാൻ രണ്ട് ചന്ദ്രനുചുറ്റും ഭ്രമണപഥത്തിൽ ഒരു വർഷം പൂർത്തിയാക്കി. ചന്ദ്രയാന്‍റെ എല്ലാ ഉപകരണങ്ങളും ഇപ്പോൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്നും ഏഴ് വർഷത്തോളം ഇത് പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഇന്ധനം ബാക്കിയുണ്ടെന്നും ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒ പറഞ്ഞു.

Chandrayaan 2  ISRO  Moon Orbitor  Vikram lander  ചന്ദ്രയാൻ 2  ഒരു വർഷം പൂർത്തിയാക്കി  ഐ.എസ്.ആർ.ഒ
ചന്ദ്രനുചുറ്റും ഭ്രമണ പഥത്തില്‍ ഒരു വർഷം പൂർത്തിയാക്കി ചന്ദ്രയാന്‍-2

By

Published : Aug 21, 2020, 11:41 AM IST

ചെന്നൈ:ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യം ചന്ദ്രയാൻ രണ്ട് ചന്ദ്രനുചുറ്റും ഭ്രമണപഥത്തിൽ ഒരു വർഷം പൂർത്തിയാക്കി. ചന്ദ്രയാന്‍റെ എല്ലാ ഉപകരണങ്ങളും ഇപ്പോൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്നും ഏഴ് വർഷത്തോളം ഇത് പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഇന്ധനം ബാക്കിയുണ്ടെന്നും ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒ പറഞ്ഞു.

2019 ജൂലായ് 22നാണ് ചന്ദ്രയാൻ രണ്ട് വിക്ഷേപിക്കുന്നത്. ആഗസ്റ്റ് 20 ഓടെ ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ എത്തിച്ചേരുകയും ചെയ്തു. ചന്ദ്രനിലിറങ്ങാൻ 35 കിലോ മീറ്റർ മാത്രം ബാക്കിയുള്ളപ്പോഴാണ് വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമാകുന്നത്ത്. ഇതോടെ ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറങ്ങുകയും കെടുപാടുകൾ സംഭവിക്കുകയുമായിരുന്നു. എന്നാൽ ഓർബിറ്റർ കൃത്യമായി പ്രവർത്തിച്ചു വരികയാണ്. ഒരു വർഷം കൊണ്ട് 4,400 തവണ ഓർബിറ്റർ ചന്ദ്രനെ വലയം ചെയ്തതായി ഐ.എസ്.ആർ.ഒ അറിയിച്ചു. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായിരുന്നു ചന്ദ്രയാൻ രണ്ട്. ഉയർന്ന റസലൂഷ്യൻ ഉള്ള ക്യാമറകളായിരുന്നു ഇതിൽ ഘടിപ്പിച്ചിരുന്നത്. ചന്ദ്രനെ പറ്റി കൂടുതൽ പഠനം നടത്തുന്നതിന്‍റെ ഭാഗമായാണ് ചന്ദ്രയാൻ രണ്ട് വിക്ഷേപിച്ചത്. 2008-ൽ ഇന്ത്യ ചന്ദ്രയാൻ ഒന്ന് വിക്ഷേപിക്കുകയും തുടർന്ന് ചന്ദ്രന്‍റെ ഉപരിതലത്തിൽ ജലത്തിന്‍റെ അംശം കണ്ടെത്തുകയും ചെയ്തിരുന്നു.

ABOUT THE AUTHOR

...view details